Wednesday February 22, 2017
Latest Updates

ആന്റിബയോട്ടിക്കുകള്‍ ഫലിക്കുന്നില്ല !യൂറോപ്യന്‍ യൂണിയന്‍ പ്രശ്‌നപരിഹാരത്തിന് 

ആന്റിബയോട്ടിക്കുകള്‍ ഫലിക്കുന്നില്ല !യൂറോപ്യന്‍ യൂണിയന്‍ പ്രശ്‌നപരിഹാരത്തിന് 

ഡബ്ലിന്‍:ആന്റി ബയോട്ടിക്കുകളോട് ശരീരത്തിന്റെ പ്രതികരണ ശേഷി കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിനായുള്ള നടപടികളുമായി യൂറോപ്യന്‍ പാര്‍ലമെന്റ് രംഗത്ത്.

ആന്റിബയോട്ടിക്ക് മരുന്നുകളോട് ശരീരത്തിന്റെ പ്രതികരണ ശേഷി നഷ്ടപ്പെടുന്നതുമൂലം നല്‍കുന്ന മരുന്നുകള്‍ ഫലവത്താകാതെ രോഗികള്‍ മരിക്കുന്ന സംഭവങ്ങള്‍ അടുത്തിടെയായി വര്‍ദ്ധിച്ചിരുന്നു. മരുന്നുകളുടെ അമിതമായഉപയോഗമാണ് കാരണമെന്നും ഇത് നിയന്ത്രിക്കപ്പെടേണ്ടതാണെന്നും ഇന്‍ഡിപെന്റന്റ് എം എ പി മരിയന്‍ ഹാര്‍കിന്‍ പറഞ്ഞു.
വലിയ ശസ്ത്രക്രിയകള്‍ക്കും, ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുടെ ചികിത്സക്കുമാണ് തിരുത്തല്‍ നടപടികളില്‍ പ്രഥമപരിഗണനയെന്ന് ഹാര്‍കിന്‍ പറഞ്ഞു. അണുബാധാ ഭീഷണി കൂടുതലായതിനാല്‍ സമീപഭാവിയില്‍ തന്നെ ഇത്തരം ചികിത്സകള്‍ അസാധ്യമായേക്കാമെന്ന അവസ്ഥയുള്ളതിനാലാണിത്.

Scroll To Top