Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിലും  മുസ്ലീം വിരുദ്ധ പ്രക്ഷോഭം ,എതിര്‍ക്കാന്‍ വര്‍ഗീയ വിരുദ്ധ മുന്നണി:ക്ലോണ്‍സ്‌കിയില്‍ സംഘര്‍ഷം 

അയര്‍ലണ്ടിലും  മുസ്ലീം വിരുദ്ധ പ്രക്ഷോഭം ,എതിര്‍ക്കാന്‍ വര്‍ഗീയ വിരുദ്ധ മുന്നണി:ക്ലോണ്‍സ്‌കിയില്‍ സംഘര്‍ഷം 

protest-dublin-mosque-picturedഡബ്ലിന്‍ :ഫ്രാന്‍സിനും ജര്‍മ്മിനിയ്ക്കും പിന്നാലെ അയര്‍ലണ്ടിലും മുസ്ലീം വിരുദ്ധ വാദത്തിന് തുടക്കം.ഡബ്ലിനില്‍ മുസ്ലീം വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഒരു കൂട്ടം പ്രക്ഷോഭകര്‍ ഇന്നലെ അയര്‍ലണ്ടിലെ ഏറ്റവും വലിയ മുസ്ലീം പള്ളിയ്ക്ക് മുന്‍പില്‍ തടിച്ചുകൂടി.

യൂ സി ഡി കാമ്പസിന് സമീപമുള്ള ക്ലോണ്‍സ്‌കിയിലെ മുസ്ലീം പള്ളിയ്ക്ക് മുന്‍പിലാണ് എഴുപതോളം വരുന്ന മുസ്ലീം വിരുദ്ധ പ്രക്ഷോഭകര്‍ ബാനറുകളുമായി നിലയുറപ്പിച്ചത്.

 സംഭവമറിഞ്ഞ് സ്ത്രീകള്‍ അടക്കമുള്ള മറ്റൊരു ജനക്കൂട്ടം ‘വര്‍ഗീയ വിരുദ്ധ മുന്നണിയുടെ’പേരിലും രംഗത്തെത്തി.ഈ സംഘത്തില്‍ കൂടുതലും ഡബ്ലിനില്‍ പഠിക്കാനെത്തിയ മുസ്ലീംങ്ങളായ വിദ്യാര്‍ഥികളായിരുന്നു

മുസ്ലീം വിരുദ്ധ പ്രക്ഷോഭകരുടെ കൈവശമുള്ള പോസ്റ്ററുകള്‍ വര്‍ഗീയ വിരുദ്ധ മുന്നണിക്കാര്‍ കീറിക്കളയുന്നു

മുസ്ലീം വിരുദ്ധ പ്രക്ഷോഭകരുടെ കൈവശമുള്ള പോസ്റ്ററുകള്‍ വര്‍ഗീയ വിരുദ്ധ മുന്നണിക്കാര്‍ കീറിക്കളയുന്നു

.മുസ്ലീം വിരുദ്ധ പ്രക്ഷോഭകര്‍ പതിച്ച പോസ്റ്ററുകള്‍ വര്‍ഗീയ വിരുദ്ധ മുന്നണിക്കാര്‍ കീറിക്കളഞ്ഞു.ഗാര്‍ഡ ഇരുവര്‍ക്കും ഇടയിലായി നിലയുറപ്പിച്ചതിനാല്‍ അനിഷ്ട്ട സംഭവങ്ങള്‍ ഉണ്ടായില്ല.

 

Scroll To Top