Sunday July 23, 2017
Latest Updates

ജര്‍മനിയില്‍ ഇസ്ലാം വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്നു,മുസ്ലീങ്ങളെ യൂറോപ്പിലേയ്ക്ക് അഭയാര്‍ഥികളായി സ്വീകരിക്കരുതെന്ന് ആവശ്യം 

ജര്‍മനിയില്‍ ഇസ്ലാം വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്നു,മുസ്ലീങ്ങളെ യൂറോപ്പിലേയ്ക്ക് അഭയാര്‍ഥികളായി സ്വീകരിക്കരുതെന്ന് ആവശ്യം 

ബെര്‍ലിന്‍: ജര്‍മനിയില്‍ ഇസ്ലാം വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്നു. ജര്‍മനിയില്‍ അഭയ കേന്ദ്രം തേടിവരുന്ന മുസ്ലീങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലാണ് ഇസ്ലാം വിരുദ്ധ പ്രക്ഷോഭവുമായി ഒരു വിഭാഗം രംഗത്ത് വന്നിരിക്കുന്നത്. പ്രധാനമായും മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള മുസ്ലീങ്ങളാണ് ജര്‍മനിയില്‍ അഭയാര്‍ഥി അപേക്ഷകരായി എത്തുന്നവരില്‍ ഭൂരിപക്ഷം പേരും. മിഡില്‍ ഈസ്റ്റില്‍ നിന്ന് ജര്‍മനിയില്‍ അഭയകേന്ദ്രം തേടി എത്തിവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 200,000 ആയി. മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണം 2012 ന് ശേഷം നാലിരട്ടി വര്‍ധിച്ചു. ഇതേതുടര്‍ന്നാണ് ഇതിനെതിരെ പ്രതിഷേധവുമായി ജര്‍മന്‍കാര്‍ രംഗത്ത് വന്നിരിക്കുന്നത്. ചൊവ്വാഴ്ചയും വിവിധ ജര്‍മന്‍ നഗരങ്ങളില്‍ ആയിരങ്ങള്‍ അണിനിരന്ന ഇസ്ലാം വിരുദ്ധ പ്രതിഷേധ റാലികള്‍ നടന്നു. 

ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന്റെ അഭ്യര്‍ത്ഥന മറികടന്നാണ് പ്രതിഷേധങ്ങള്‍ രൂക്ഷമാകുന്നത്. ഒരു പ്രത്യേക വിഭാഗത്തിനെതിരായ വിദ്വേഷം കലര്‍ന്ന പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആഞ്ചല മെര്‍ക്കല്‍ തന്റെ പുതുവര്‍ഷ സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നു. 

പടിഞ്ഞാറിന്റെ ഇസ്ലാമിക വല്‍ക്കരണത്തിനെതിരായ രാജ്യസ്‌നേഹികളായ യൂറോപ്യന്‍മാര്‍ അഥവാ പാട്രിയോട്ടിക് യൂറോപ്യന്‍സ് എഗനിസ്റ്റ് ദ ഇസ്ലാമൈസേഷന്‍ ഓഫ് ദ വെസ്റ്റ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഇസ്ലാം വിരുദ്ധ, കുടിയേറ്റ വിരുദ്ധ പ്രതിഷേധ റാലികള്‍ നടത്തുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഒട്ടുമിക്ക ആഴ്ചകളിലും ജര്‍മന്‍ നഗരങ്ങളില്‍ ഇത്തരം പ്രതിഷേധ റാലികള്‍ അരങ്ങേറുന്നുണ്ട്. ജര്‍മന്‍ നഗരമായ ഡ്രെസ്ഡണില്‍ തിങ്കളാഴ്ച നടന്ന റാലിയില്‍ 18,000 പേര്‍ പങ്കെടുത്തു. അതേസമയം ബര്‍ലിനിലും കൊളോങ്ങിലും പ്രതിഷേധക്കാരുടെ എണ്ണം കുറവായിരുന്നു. 

ഈ നഗരങ്ങളില്‍ ഇസ്ലാം വിരുദ്ധ റാലി നടത്തുന്ന സംഘടനയുടെ വംശീയ നിലപാടുകള്‍ എതിര്‍ത്ത് മറ്റൊരു വിഭാഗം റാലി നടത്തി. ജര്‍മനിയില്‍ കൊളോങ്ങിലാണ് ഏറ്റവുമധികം മുസ്ലീം ജനസംഖ്യയുള്ളത്. ഇവിടെ ഇസ്ലാം വിരുദ്ധ റാലിയില്‍ നാനൂറ് പേര്‍ അണിനിരന്നപ്പോള്‍ വംശവെറി എതിര്‍ത്തും മുസ്ലീങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചും അയ്യായിരത്തിലധികം പേര്‍ അണിനിരന്ന റാലി നടന്നു. 

Scroll To Top