Wednesday December 07, 2016
Latest Updates

അയര്‍ലണ്ടിലെ കുടിയേറ്റക്കാര്‍ക്കെതിരെ കലാപവുമായി സംഘടന :സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത കുടിയേറ്റ നയരൂപീകരണ യോഗത്തില്‍ തര്‍ക്കവും അക്രമവും 

അയര്‍ലണ്ടിലെ കുടിയേറ്റക്കാര്‍ക്കെതിരെ കലാപവുമായി സംഘടന :സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത കുടിയേറ്റ നയരൂപീകരണ യോഗത്തില്‍ തര്‍ക്കവും അക്രമവും 

ഡബ്ലിന്‍ :അയര്‍ലണ്ടിന്റെ കുടിയേറ്റ നയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാരിന്റെ സഹകരണത്തോടെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ രാഷ്ട്രീയ യോഗത്തില്‍ കയ്യാങ്കളി. ഐഡന്റിറ്റി അയര്‍ലണ്ടും ആന്റി റേസിസം നേറ്റ്‌വര്‍ക്ക് പ്രവര്‍ത്തകരും തമ്മിലാണ് യോഗത്തിനിടെ വാക്കേറ്റവും കൈയ്യേറ്റവുമുണ്ടായത്. രംഗം കലുഷിതമായതിനെ തുടര്‍ന്ന് ഗാര്‍ഡയ്ക്ക് പ്രശ്‌നത്തില്‍ ഇടപെടേണ്ടി വന്നു. 

കടുത്ത കുടിയേറ്റ നിയന്ത്രണം വേണമെന്നും യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള അംഗത്വം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെടുന്ന സംഘടനയാണ് ഐഡന്റിറ്റി അയര്‍ലണ്ട്. ഈ സംഘടനയുടെ സ്ഥാപക നേതാവായ പീറ്റര്‍ ഒലൗഗ്ലിന്‍ യോഗത്തില്‍ സംസാരിക്കുന്നതിനിടെ ആന്റി റേസിസം നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തകര്‍ ബഹളം വെച്ചതാണ് പ്രശ്‌നത്തിന് കാരണം. വംശീയപരമായ വിവേചനത്തിന് പീറ്റര്‍ ഒലൗഗ്ലിന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ബഹളം. ഇത് പിന്നീട് വാക്കേറ്റത്തിലേക്കും സംഘര്‍ഷത്തിലേക്കും നീങ്ങുകയായിരുന്നു. 

പാര്‍ണല്‍ സ്ട്രീറ്റിലെ ജൂറിസ് ഇന്‍ ഹോട്ടലിലായിരുന്നു യോഗം നടന്നത്. യോഗത്തില്‍ ബഹളം കൂടിയതിനെ തുടര്‍ന്ന് ഹോട്ടല്‍ സുരക്ഷാ ജീവനക്കാര്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകരെ ശാന്തരാക്കാന്‍ സാധിച്ചില്ല. യോഗം നടന്ന ഹാളിലെ ലൈറ്റുകള്‍ ഓഫ് ചെയ്യുകയും മുറിക്കുള്ളിലേക്ക് തണുപ്പ് പമ്പ് ചെയ്യുകയും ചെയ്തിട്ടും ഹാള്‍ വിട്ടുപോകാന്‍ ആരും കൂട്ടാക്കിയില്ല. 

പിന്നീട് ഗാര്‍ഡ എത്തി സ്ഥിതിഗതികള്‍ ശാന്തമാക്കുകയായിരുന്നു. ഏഴു മണിയോടെ പീറ്റര്‍ ഒലൗഗ്ലിന്‍ വേദി വിട്ടു പോയതോടെ പ്രതിഷേധക്കാരും ശാന്തരായി. 

പാര്‍ണല്‍ സ്ട്രീറ്റില്‍ നടന്ന സംഭവങ്ങളില്‍ അസന്തുഷ്ടി പ്രകടിപ്പിച്ച ഒലൗഗ്ലിന്‍ ഇനിയും അയര്‍ലണ്ടില്‍ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം സമാനമായ രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഒലൗഗ്ലിന്‍ നേരിടേണ്ടി വരുമെന്ന് എആര്‍എന്‍ അയര്‍ലണ്ട് നേതാവ് ഒ’ കറിയും പറഞ്ഞു. 

ഒരു നെറ്റ്‌വര്‍ക്ക് എന്ന നിലയില്‍ പൊതു സ്ഥലത്ത് വംശീയ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെ തങ്ങള്‍ക്ക് അനുവദിക്കാനാകില്ലെന്ന് ഒ’ കറി പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം രൂപീകരിച്ച സംഘടനയാണ് ഐഡന്റിറ്റി അയര്‍ലണ്ട്. യുകെയിലെ യുകെഐപി പാര്‍ട്ടിയുടെ നയങ്ങളുമായി ഒത്തുപോകുന്നതാണ് ഇവരുടെ നയങ്ങള്‍.ബ്രിട്ടനില്‍ കുടിയേറ്റം തടയണമെന്ന് ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കണമെന്നും ആവശ്യപ്പെടുന്ന പാര്‍ട്ടിയാണ് യൂ കെ ഐ പി 

Scroll To Top