Sunday July 23, 2017
Latest Updates

ചിക്കന്‍ ഫാമുകളിലെ ഹോര്‍മോണ്‍ പ്രയോഗം ഇറച്ചി കഴിക്കാത്തവരിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും

ചിക്കന്‍ ഫാമുകളിലെ ഹോര്‍മോണ്‍ പ്രയോഗം ഇറച്ചി കഴിക്കാത്തവരിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും

ഫാമുകളില്‍ വളര്‍ത്തുന്ന കോഴികള്‍ക്ക് ചെറിയ അളവില്‍ ആന്റി ബയോട്ടിക്കുകള്‍ നല്‍കുന്നുണ്ടെന്നും, ഇത് സ്ഥിരമായി ചിക്കന്‍ കഴിക്കുന്നവരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സ്രിഷ്ടിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ജീവിതത്തില്‍ ഒരിക്കലും ചിക്കന്‍ കഴിച്ചിട്ടില്ലാത്ത ശുദ്ധ സസ്യഭുക്കുകള്‍ക്കും ഇത് മൂലം രോഗങ്ങള്‍ വരാനുള്ള സാധ്യത ഒട്ടും കുറവല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്.

വെറ്റിനറി ഡോക്ടര്‍മാരുടെ സംസ്ഥാന സമ്മേളനത്തിനിടെ അവതരിപ്പിക്കപ്പെട്ട സെമിനാറിലാണ് ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്. കോഴികള്‍ക്ക് നല്‍കുന്ന വീര്യം കൂടിയ മരുന്നുകള്‍ കാഷ്ഠത്തിലും അതേ വീര്യത്തോടെ തന്നെ നിലനില്‍ക്കും. ഈ കാഷ്ഠം പിന്നീട് വളമായോ മറ്റോ പച്ചക്കറികളടക്കമുള്ള ഭക്ഷ്യ വസ്തുക്കളിലേക്ക് കലരുകയും ഇറച്ചി കഴിക്കാത്തവരിലും പ്രത്യാഘാതങ്ങള്‍ സ്രിഷ്ടിക്കുകയും ചെയ്യുന്നുവെന്നാണ് പഠനം പറയുന്നത്.

സംസ്ഥാനത്ത് ഫാമുകളില്‍ നിന്നുള്ള ഉപോല്‍പന്നമായ കോഴിവളം ഉപയോഗിക്കുന്ന കര്‍ഷകരുടെ എണ്ണം വളരെ കൂടുതലാണ്. അതിനാല്‍ തന്നെ ഗവണ്‍മെന്റ് അടിയന്തിരമായി പ്രശ്‌നത്തില്‍ ഇടപെട്ട് പുതിയ മാര്‍ഗ്ഗ തയ്യാറാകണമെന്ന്, ‘സുരക്ഷിത ഭക്ഷണം പൗരന്റെ അവകാശം’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ആവശ്യപ്പെട്ടു.

 

Scroll To Top