Saturday December 03, 2016
Latest Updates

ജലനിരക്ക്: ഐറിഷ് സര്‍ക്കാരിനെതിരെ ഭീഷണി മുഴക്കി അനോണിമസ് വീഡിയോ

ജലനിരക്ക്: ഐറിഷ് സര്‍ക്കാരിനെതിരെ ഭീഷണി മുഴക്കി അനോണിമസ് വീഡിയോ

ഡബ്ലിന്‍: വെള്ളത്തിന് നിരക്ക് ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നു ഓണ്‍ലൈനില്‍ ഐറിഷ് സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പ്രചരിക്കുന്നു. യൂട്യൂബില്‍ തിങ്കളാഴ്ചയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. അനോണിമസ് മെസേജ് ടു റിപബ്ലിക് ഓഫ് അയര്‍ലണ്ട് എന്ന പേരിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഐറിഷ് പൗരന്മാരെ അഭിസംബോധന ചെയ്ത് കൊണ്ടാണ് വീഡിയോ സന്ദേശം. ജലനിരക്കിന്റെ പേരില്‍ ഐറിഷ് സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു എന്നാണു വീഡിയോയിലെ ആരോപണം.

കുപ്രസിദ്ധ ഹാക്കിംഗ് ഗ്രൂപ്പായ അനോണിമസ് ആണ് ഈ വീഡിയോ നിര്‍മ്മിച്ച് പോസ്റ്റ് ചെയ്തതെന്നാണ് സൂചന. മുഖം മറച്ച ഒരാളാണ് ഐറിഷ് സര്‍ക്കാരിനെതിരായ ഭീഷണി സന്ദേശം വായിക്കുന്നത്. ജലനിരക്കുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ തങ്ങള്‍ നിരീക്ഷിച്ച് വരികയാണ്. ജലനിരക്ക് അടയ്ക്കാത്തവരുടെ കണക്ഷന്‍ വിച്ഛേദിക്കുമെന്നാണ് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നത്. എന്നാല്‍ ഐറിഷ് വാട്ടറുമായി കരാര്‍ ഒപ്പിടാതിരിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് അനോണിമസ് വ്യക്തമാക്കി. ഐറിഷ് വാട്ടര്‍ സ്വകാര്യ കമ്പനിയാണ്. അവരുമായി കരാരിലേര്‍പ്പെടണമെന്ന് നിര്‍ബന്ധിക്കാന്‍ ഒരു സ്വകാര്യ കമ്പനിക്കും അവകാശമില്ലെന്നും വീഡിയോ സന്ദേശം പറയുന്നു.

വെള്ളം ഉള്‍പ്പെടെയുള്ള പ്രകൃതി വിഭവങ്ങള്‍ക്ക് പണം കൊടുക്കേണ്ടതില്ലെന്നും അനോണിമസ് വ്യക്തമാക്കി. സര്‍ക്കാരിന്റെ ഭീഷണി തങ്ങള്‍ മറക്കുകയും പൊറുക്കുകയുമില്ലെന്ന് വ്യക്തമാക്കിയാണ് അനോണിമസിന്റെ വീഡിയോ
സമാപിക്കുന്നത്. തങ്ങളെ ഇത് നിമിഷവും പ്രതീക്ഷിക്കാമെന്നും വീഡിയോ ഭീഷണി മുഴക്കുന്നു. ജലനിരക്കിനെതിരെ നിരവധി വീഡിയോകള്‍ പോസ്റ്റ് ചെയ്ത ഒരു യൂട്യൂബ് അക്കൌണ്ടില്‍ നിന്നാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ജലനിരക്കിനെതിരെ നിരന്തരം ട്വീറ്റ് ചെയ്യുന്ന ഒരു ട്വിറ്റര്‍ അക്കൌണ്ടുമായി ബന്ധപ്പെട്ടതാണ് ഈ യൂട്യൂബ് അക്കൌണ്ട്.

Scroll To Top