Sunday December 11, 2016
Latest Updates

ഇന്‍ഷറന്‍സ് ഇല്ലാതെ വാഹനമോടിച്ച അയര്‍ലണ്ടിലെ ഗതാഗത മന്ത്രിയെ ഗാര്‍ഡ പിടികൂടി 

ഇന്‍ഷറന്‍സ് ഇല്ലാതെ വാഹനമോടിച്ച അയര്‍ലണ്ടിലെ ഗതാഗത മന്ത്രിയെ ഗാര്‍ഡ പിടികൂടി 

ഡബ്ലിന്‍:ഗതാഗത മന്ത്രിയായാലും കുറ്റം ചെയ്താല്‍ കൈയ്യോടെ പിടിച്ചു കോടതിയില്‍ എത്തിയ്ക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് അയര്‍ലണ്ടിലെ ഗാര്‍ഡ.ഇന്‍ഷറന്‍സ് ഇല്ലാതെ വാഹനമോടിച്ച അയര്‍ലണ്ടിലെ ഗതാഗത സഹമന്ത്രി ആന്‍ ഫിലനെയാണ് ഗാര്‍ഡ പിടികൂടിയത്.മന്ത്രിക്ക് കില്‍ക്കനി ജില്ലാ കോടതി 300 യൂറോ പിഴശിക്ഷ വിധിച്ചു.

കഴിഞ്ഞ ആഴ്ച്ച കില്‍ക്കനിയില്‍ വെച്ച് മന്ത്രിയുടെ വാഹനം ഒരു അപകടത്തില്‍ പെട്ടിരുന്നു.ഇതേ തുടര്‍ന്ന് ഗാര്‍ഡ കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഗതാഗതമന്ത്രി ഇന്‍ഷറന്‍സ് ഇല്ലാതെയാണ് വാഹനം ഓടിച്ചതെന്നു കണ്ടെത്തിയത്.

ഇതേ തുടര്‍ന്ന് ഗാര്‍ഡ സമന്‍സ് അയയ്ക്കുകയും കില്‍ക്കനി കോടതിയില്‍ ഹാജരാകാന്‍ മന്ത്രിയോട് നിര്‍ദേശിക്കുകയും ചെയ്തു.മന്ത്രിയ്ക്ക് വേണ്ടി അവരുടെ അഭിഭാഷകനാണ് തിങ്കളാഴ്ച്ച കോടതിയില്‍ ഹാജരായത്.

മന്ത്രിയുടെ കുറ്റസമ്മതം സ്വീകരിച്ച കോടതി അവര്‍ക്ക് പിഴ ശിക്ഷ വിധിക്കുകയായിരുന്നു.വെള്ളിയാഴ്ച്ച മറ്റൊരു കമ്പനിയിലേയ്ക്ക് ഇന്‍ഷറന്‍സ് മാറ്റാന്‍ അപേക്ഷ കൊടുത്തിരുന്നുവെന്നും അത് ട്രാന്‍സ്ഫര്‍ ആയി കാണും എന്ന ഉത്തമ വിശ്വാസത്തിലാണ് യാത്ര ചെയ്തതെന്നും മന്ത്രിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

സാധാരണ പൌരനോട് എന്ന രീതിയില്‍ തന്നെയാണ് മന്ത്രിയ്ക്കും കോടതിയില്‍ പരിഗണന ലഭിച്ചതെന്നു മന്ത്രിയുടെ അഭിഭാഷകന്‍ പറഞ്ഞു.

ഗതാഗതത്തിന് പുറമേ കൃഷി,മറൈന്‍,ഭക്ഷ്യം,ടൂറിസം,സ്‌പോര്‍റ്റ്‌സ്,ഗ്രാമവികസനം,റൂറല്‍ ട്രാന്‍സ്‌പോര്‍ട്ട് എന്നിവയുടെ ചുമതലയും വഹിക്കുന്ന സഹമന്ത്രിയാണ് കാര്‍ലോ കില്‍ക്കനി മണ്ഡലങ്ങളെ പാര്‍ലിമെന്റില്‍ പ്രതിനിധീകരിക്കുന്ന ഈ ലേബര്‍ റ്റി ഡി. 

Scroll To Top