Monday December 05, 2016
Latest Updates

അയര്‍ലണ്ടില്‍ രജിസ്റ്റര്‍ ചെയ്ത വിദേശ നഴ്‌സുമാരുടെ എണ്ണത്തില്‍ ഇന്ത്യന്‍ നഴ്‌സുമാര്‍ ഒന്നാമതെത്തി:ഇന്ത്യാക്കാരുടെ എണ്ണം ഇനിയും കുതിച്ചുയരുമെന്നു ആന്‍ ബോര്‍ഡ് 

അയര്‍ലണ്ടില്‍ രജിസ്റ്റര്‍ ചെയ്ത വിദേശ നഴ്‌സുമാരുടെ എണ്ണത്തില്‍ ഇന്ത്യന്‍ നഴ്‌സുമാര്‍ ഒന്നാമതെത്തി:ഇന്ത്യാക്കാരുടെ എണ്ണം ഇനിയും കുതിച്ചുയരുമെന്നു ആന്‍ ബോര്‍ഡ് 

annn 2ഡബ്ലിന്‍ :അയര്‍ലണ്ടില്‍ രജിസ്റ്റര്‍ ചെയ്ത വിദേശ നഴുസുമാരില്‍ ഇന്ത്യക്കാര്‍ ഒന്നാം സ്ഥാനത്ത്. നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫ്‌റി ബോര്‍ഡ് ഓഫ് അയര്‍ലണ്ടിന്റെ 2014 ലെ ആക്റ്റീവ് രജിസ്റ്ററിലാണ് വിദേശ നഴ്‌സുമാരില്‍ ഇന്ത്യക്കാര്‍ ഒന്നാമതെത്തിയത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന യൂ കെ ,ഫിലിപ്പൈന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ വിദേശ നഴ്‌സുമാരെപിന്തള്ളിയാണ് അയര്‍ലണ്ടില്‍ ഇന്ത്യന്‍ നഴ്‌സുമാരുടെ എണ്ണം കുതിച്ചുയര്‍ന്നത്.ഇന്ത്യന്‍ നഴ്‌സുമാരുടെ പ്രിയപ്പെട്ട രാജ്യമായിരിക്കുകയാണ് അയര്‍ലണ്ടെന്ന് ആന്‍ ബോര്‍ഡ് വക്താവ് ‘ഐറിഷ് മലയാളി’യോട് പറഞ്ഞു.ഈ വര്‍ഷം മുതല്‍ അഡാപ്‌റ്റേഷന് എത്തുന്ന വിദേശ നഴ്‌സുമാരില്‍ 70 ശതമാനം വരെ ഇന്ത്യന്‍ അപേക്ഷാര്‍ഥികളായിരിക്കെ വരും വര്‍ഷങ്ങളിലും ഈ പ്രവണത തുടര്‍ന്നേക്കും. ഇന്ത്യയില്‍ നിന്നുള്ള നേരിട്ടുള്ള റിക്രൂട്ട്‌മെന്റും അടുത്ത മാസങ്ങളില്‍ വര്‍ദ്ധിക്കാനാണ് സാധ്യത. 

നിലവില്‍ മൊത്തം രജിസ്റ്റര്‍ ചെയ്ത നഴ്‌സുമാരുടെ 6.79 ശതമാനം വരും ഇന്ത്യയില്‍ നിന്നുളളവര്‍. യൂറോപ്യന്‍ യൂണിയനിലെ എല്ലാ രാജ്യങ്ങളെക്കാളും കൂടുതല്‍ ഇന്ത്യന്‍ നഴ്‌സുമാര്‍ എഎംബിഐയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

64,606 നഴ്‌സുമാരാണ് 2014ല്‍ എന്‍എംബിഐയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 50,891 പേര്‍ അയര്‍ലണ്ടില്‍ നിന്നുളള സ്വദേശി നഴ്‌സുമാരാണ്. മൊത്തം രജിസ്റ്റര്‍ ചെയ്ത നഴ്‌സുമാരുടെ 78.77 ശതമാനം വരും. 4,384 ഇന്ത്യന്‍ നഴ്‌സുമാരാണ് പട്ടികയില്‍ രണ്ടാമതെത്തിയത്. 3,776 പേര്‍ രജിസ്റ്റര്‍ ചെയ്ത ഫിലിപ്പൈന്‍സ് മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ 2,710 നഴ്‌സുമാരുമാരുമായി യുകെ നഴ്‌സുമാര്‍ രജിസ്റ്റര്‍ പട്ടികയില്‍ നാലാമതെത്തി. 

2013നെ അപേക്ഷിച്ച് രജിസ്റ്റര്‍ ചെയ്ത നഴ്‌സുമാരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 2013ല്‍ 66,409 നഴ്‌സുമാരാണ് രജിസ്റ്റര്‍ ചെയ്തത്. 2014ല്‍ ഇത് 64,606 ആയി വര്‍ധിച്ചു.എങ്കിലും അയര്‍ലണ്ടില്‍ നിന്നും ജോലി തേടി വിദേശങ്ങളിലേയ്ക്ക് പോകുന്ന നഴ്‌സുമാരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്.


Scroll To Top