Monday December 05, 2016
Latest Updates

ഡബ്ല്യൂ എം സി ‘മിസ്സ് മലയാളീ വേള്‍ഡ് വൈഡ് ‘അഞ്ജലി വര്‍മ്മ നായികാ വേഷത്തില്‍ സിനിമയിലേക്ക് 

ഡബ്ല്യൂ എം സി ‘മിസ്സ് മലയാളീ വേള്‍ഡ് വൈഡ് ‘അഞ്ജലി വര്‍മ്മ നായികാ വേഷത്തില്‍ സിനിമയിലേക്ക് 

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൌണ്‍സില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ മിസ്സ് മലയാളീ വേള്‍ഡ് വൈഡ് മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ തായ് ലണ്ടിനെ പ്രതിനിധികരിച്ച അഞ്ജലി വര്‍മ്മ സിനിമയിലേയ്ക്ക്.നാളെ റിലീസ് ചെയ്യുന്ന ബാല ചന്ദ്രമേനോന്റെ ‘ ഞാന്‍ സംവിധാനം ചെയ്യും ‘എന്ന സിനിമയിലെ നായികയായി തന്നെയാണ് അഞ്ജലിയുടെ അരങ്ങേറ്റം.

സിനിമയെ സ്‌നേഹിക്കുന്ന ഒരാളുടെ കഥ പറയുന്ന ചിത്രത്തില്‍ ബാല ചന്ദ്രമേനോന്‍ തന്നെയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.സിനിമയെ പ്രണയിക്കുന്ന എന്‍എഫ്ഡിസി ഉദ്യോഗസ്ഥന്‍ കൃഷ്ണദാസ് എന്ന കഥാപാത്രത്തെയാണ് മേനോന്‍ അവതരിപ്പിക്കുന്നത്.കൃഷണദാസിന്റെ ഭാര്യയായി ശ്രീധന്യയും. ഇവരുടെ മകളായാണ് അഞ്ജലി ‘ദക്ഷിണ’എന്ന പുതിയ പേരില്‍ രംഗപ്രവേശം ചെയ്യുന്നത്. വര്‍ണാഭമായ ചടങ്ങിലൂടെയാണ് സംവിധായകന്‍ ദക്ഷിണയെന്ന അഞ്ജലിയെ കേരളത്തിനു പരിചയപ്പെടുത്തിയത്.

ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍മാണവും സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ബാലചന്ദ്ര മേനോന്‍ തന്നെയാണ്. മധു, രണ്‍ജി പണിക്കര്‍, സുനില്‍ സുഖദ, കൊച്ചുപ്രേമന്‍, കലാഭവന്‍ ഷാജോണ്‍, ശശി കലിംഗ, സുധീര്‍ കരമന, വിനീത്, കവിയൂര്‍ പൊന്നമ്മ, ശ്രീലതാനമ്പൂതിരി, തുടങ്ങിവയവരാണ് മറ്റ് അഭിനേതാക്കള്‍. 

ഡിസംബറില്‍ കൊച്ചിയില്‍ നടന്ന മിസ്സ് മലയാളീ വേള്‍ഡ് വൈഡ് മത്സരത്തില്‍ അയര്‍ലണ്ടില്‍ നിന്നുള്ള രേഷ്മറാണി അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു.

RELATED NEWS

http://irishmalayali.com/anjali-varma-miss-word-wide-news/


Scroll To Top