Tuesday February 21, 2017
Latest Updates

അഞ്ജലി വര്‍മ മിസ് മലയാളി വേള്‍ഡ് വൈഡ്;ഗ്രാന്‍ഡ് ഫിനാലെ വര്‍ണ്ണാഭമായി

അഞ്ജലി വര്‍മ മിസ് മലയാളി വേള്‍ഡ് വൈഡ്;ഗ്രാന്‍ഡ് ഫിനാലെ വര്‍ണ്ണാഭമായി
അഞ്ജലി വര്‍മ

അഞ്ജലി വര്‍മ

കൊച്ചി : മലയാളി വനിതയുടെ വ്യക്തിത്വത്തെ ആഗോളതലത്തില്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി മിസ് മലയാളി ഫൗണ്ടേഷനിലൂടെ വേള്‍ഡ് മലയാളി കൗണ്‍സില്‍ സംഘടിപ്പിച്ച മിസ് മലയാളി വേള്‍ഡ്‌വൈഡ് ഗ്രാന്‍ഡ് ഫിനാലെയില്‍ തായ്‌ലന്‍ഡില്‍നിന്നുള്ള മലയാളി സുന്ദരി അഞ്ജലി വര്‍മ കിരീടം ചൂടി.

മുംബൈയില്‍നിന്നുള്ള ഡിംപിള്‍ പോള്‍ ആണ് ഫസ്റ്റ് റണ്ണര്‍ അപ്കൊച്ചി സ്വദേശിനി സോഫി എം. ജോണ്‍ സെക്കന്‍ഡ് റണ്ണര്‍ അപ് ആയി.സംസാര, ശ്രവണ ശേഷിക്ക് ജന്‍മനാ വെല്ലുവിളികള്‍ നേരിടുന്ന സോഫിയ മിസ് മലയാളി വേള്‍ഡ് വൈഡില്‍ മുന്നാം സ്ഥാനത്തെത്തിയ പ്രഖ്യാപനം ആവേശപൂര്‍വമാണ് കാണികള്‍ അംഗീകരിച്ചത്.

എട്ടു രാജ്യങ്ങളില്‍നിന്നുള്ള 16 സുന്ദരിമാരാണു പങ്കെടുത്തത്.വെസ്‌റ്റേണ്‍, ഫ്യൂഷന്‍, സാരി റൗണ്ടുകളില്‍ വാശിയേറിയ മല്‍സരമാണു ഫിനാലെയ്ക്കു സാക്ഷ്യം വഹിച്ച ഗോകുലം കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്നത്. ചലച്ചിത്രനടി ലിസി പ്രിയദര്‍ശന്‍, സംഗീതസംവിധായകന്‍ എം. ജയചന്ദ്രന്‍, പ്രമുഖ ത്വക്‌രോഗ വിദഗ്ധന്‍ ഡോ. രാഹുല്‍ പിള്ള എന്നിവരായിരുന്നു ജഡ്ജസ് . റസൂല്‍ പൂക്കുട്ടി മുഖ്യാതിഥിയായി പങ്കെടുത്തു.ചലച്ചിത്രതാരം നൈല ഉഷ ചടങ്ങില്‍ അവതാരകയായെത്തി.ബാംഗ്ലൂര്‍ ലൈവ് ബാന്‍ഡ്, തൈക്കൂടം ബ്രിഡ്ജ്, ഇഷാന്‍ ബാന്‍ഡുകളുടെ തത്സമയ സംഗീതപരിപാടിയും അരങ്ങേറി. അക്രോബാറ്റിക് ഡാന്‍സും സദസിനെ ഹരം കൊള്ളിച്ചു.miss-malayali-world-wide

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന മലയാളികളായ മിടുക്കികളുടെ വ്യക്തിത്വത്തിന്റെ മാറ്റുരയ്ക്കുന്നതിനും രാജ്യാന്തരതലത്തില്‍ അംഗീകരിക്കുന്നതിനുമായാണ് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സൗന്ദര്യമത്സരം സംഘടിപ്പിച്ചത്. വിവിധ നഗരങ്ങളിലായി സെപ്റ്റംബര്‍ ഒന്നു മുതല്‍ 14 വരെ നടന്ന ഓഡിഷനുകളിലെ വിജയികളാണ് ഫൈനല്‍ റൗണ്ടിലെത്തിയത്. അയര്‍ലണ്ടില്‍ നിന്നുള്ള രേഷ്മ റാണിയും ഫൈനലില്‍എത്തിയിരുന്നു
കലാമയ ഗ്രൂമേഴ്‌സ്, കൊറിയോഗ്രാഫര്‍ അരുണ്‍ രത്‌ന, പ്രൊമിത ബാനര്‍ജി എന്നിവരുള്‍പ്പെട്ട വിദഗ്ധരാണ് ടാലന്റ് റൗണ്ട്, വാക്ക്, ആവിഷ്‌കരണ മികവുകള്‍ തുടങ്ങിയ ഘട്ടങ്ങള്‍ക്കായി ഗ്രൂമിംഗ്, ടാലന്റ് ഡെവലപ്‌മെന്റ്, പബ്ലിക് സ്പീക്കിംഗ് എന്നീ മേഖലകളില്‍ മത്സരാര്‍ത്ഥികളെ പരിശീലിപ്പിച്ചത്.

പങ്കെടുത്തവരുടെ വ്യക്തിത്വം, ആവിഷ്‌കാര മികവുകള്‍, പ്രകടനം തുടങ്ങിയവയും സ്‌റ്റൈല്‍, രൂപലാവണ്യം, ബുദ്ധിശക്തി, ആത്മവിശ്വാസം എന്നിവയുമാണ് നാല് കാറ്റഗറികളിലായി വിലയിരുത്തപ്പെട്ടത്.
മത്സരാര്‍ത്ഥികള്‍ ഫ്യൂഷന്‍, വെസ്‌റ്റേണ്‍, സാരി റൗണ്ടുകളില്‍ മത്സരിച്ചപ്പോള്‍ ഇടവേളകളില്‍ നൃത്തസംഗീത പരിപാടികളും അരങ്ങുകൊഴുപ്പിച്ചു .ആദ്യ മുന്നു റൗണ്ടുകളിലെ അഞ്ച് ടോപ്പര്‍മാരാണ് ഫൈനല്‍ റൗണ്ടിലെത്തിയത്.. ചോദ്യോത്തര റൗണ്ടിലൂടെയാണ് തുടര്‍ന്ന് ഇവരില്‍ നിന്ന് വിജയികളെ കണ്ടെത്തിയത്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും വിവിധ കിരീടങ്ങളും സമ്മാനിച്ചു

ഫെഡറല്‍ ബാങ്കായിരുന്നു മത്സരത്തിന്റെ പ്രായോജകര്‍

Scroll To Top