Sunday May 28, 2017
Latest Updates

അനില്‍ കപൂര്‍ നടന്‍ സൂര്യക്കെതിരെ നിയമ യുദ്ധത്തിനൊരുങ്ങുന്നു

അനില്‍ കപൂര്‍ നടന്‍ സൂര്യക്കെതിരെ നിയമ യുദ്ധത്തിനൊരുങ്ങുന്നു

ബോളിവുഡ് വെറ്ററന്‍ താരം അനില്‍ കപൂര്‍ നടന്‍ സൂര്യക്കെതിരെ നിയമ യുദ്ധത്തിലേര്‍പ്പെടാന്‍ സാധ്യത. സൂര്യയുടെ പുറത്തിറങ്ങാനിരിക്കുന്ന ’24’ ചിത്രത്തിന്റെ പേരാണ് തര്‍ക്കങ്ങള്‍ക്ക് കാരണം.

സൂര്യയുടെ അടുത്തിടെ പുറത്തിറങ്ങാനിരിക്കുന്ന ’24’ ചിത്രത്തിന്റെ എന്ന പേര് അനില്‍ കപൂര്‍ കളേഴ്‌സ് ചാനലില്‍ വിജയകരമായി അവതരിപ്പിച്ച ’24’എന്ന പരിപാടിയുടെ പേരാണ്.എന്നതാണ് വിഷയം. പേരിലെ സാമ്യത്തിനു പുറമേ ചിത്രത്തിന്റെ ലോഗോയും പരിപാടിയുടെതുമായി ഏറെ സാമ്യം തോന്നിക്കുന്നതായാണ് പരാതി. അമേരിക്കന്‍ ടിവി സീരിസായ 24 ന്റെ റീമേക്കായ പരിപാടിയുടെ കോപ്പിറൈറ്റ് രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ അനില്‍ കപൂര്‍ 20 ഫൊക്‌സ് ഇന്റര്‍നാഷണല്‍ ടിവിയില്‍ നിന്നും വാങ്ങിയിരുന്നു. പരിപാടിയുടെ രണ്ടാം ഭാഗം ഉടന്‍ തന്നെ ആരംഭിക്കാനിരിക്കുകയാണ്.

ഒരേ മേഖലയില്‍ നിന്നുള്ളവര്‍ എന്ന നിലയില്‍ സൂര്യയുമായി സംസാരിച്ച ശേഷം മാത്രമേ എന്തെങ്കിലും നടപടികളിലേക്ക് കടക്കുകയുള്ളൂ എന്ന് അനില്‍ കപൂര്‍ പറഞ്ഞു. തന്റെ പരിപാടിയുടെ വ്യതസ്തത ഏതു വിധേനയും സംരക്ഷിക്കാന്‍ താന്‍ ബാധ്യസ്ഥനാണ് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

എന്നാല്‍ നടന്‍ ഉള്‍പ്പെടുന്ന നായിക് ആന്‍ഡ് നായിക് കമ്പനി നിയമ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു എന്നാണു സൂചന.

 

 

 

 

Scroll To Top