Sunday December 11, 2016
Latest Updates

അങ്കമാലി സ്ഥാനാര്‍ഥിത്വം:ബെന്നി മുഞ്ഞേലിയ്ക്ക് ജനതാദള്‍ ജില്ലാ കമ്മിറ്റിയില്‍ വന്‍ പിന്തുണ:തെറ്റയില്‍ വേണ്ടെന്ന് പാര്‍ട്ടി

അങ്കമാലി സ്ഥാനാര്‍ഥിത്വം:ബെന്നി മുഞ്ഞേലിയ്ക്ക് ജനതാദള്‍ ജില്ലാ കമ്മിറ്റിയില്‍ വന്‍ പിന്തുണ:തെറ്റയില്‍ വേണ്ടെന്ന് പാര്‍ട്ടി

കൊച്ചി:അങ്കമാലിയില്‍ ജനതാദള്‍ മണ്ഡലം കമ്മിറ്റിയുടെ നിലപാട് തള്ളി അങ്കമാലിയില്‍ സിറ്റിങ് എം.എല്‍.എ. ജോസ് തെറ്റയിലിനെ മത്സരിപ്പിക്കേണ്ടന്ന് ജനതാദള്‍(എസ്) ജില്ലാ നേതൃയോഗത്തില്‍ തീരുമാനം.ജില്ലാ കമ്മിറ്റിയില്‍ ആകെയുള്ള 46 അംഗങ്ങളില്‍ മൂന്നു പേര്‍ മാത്രമാണ് ജോസ് തെറ്റയിലിനെ മത്സരിപ്പിക്കണമെന്ന ആവശ്യത്തിന് അനുകൂലമായ നിലപാട് എടുത്തത്.
ഇതോടെ അയര്‍ലണ്ടില്‍ നിന്നും ദീര്‍ഘകാലത്തെ പ്രവാസ വാസത്തിന് ശേഷം നാട്ടില്‍ തിരികെയെത്തി അങ്കമാലി നഗരസഭ മുന്‍ ചെയര്‍മാനും നിയോജകമണ്ഡലം പ്രസിഡന്റുമായ ബെന്നി മുഞ്ഞേലി അങ്കമാലിയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി ആയേക്കും.

ബെന്നി മുഞ്ഞേലിയെ ഒന്നാമതായി പരിഗണിച്ച് സംസ്ഥാന സമിതി അംഗം അഡ്വ. മാത്യു ജോണ്‍, ബേബി കുര്യന്‍ എന്നീ പേരുകള്‍ ഉള്‍പ്പെടുത്തി ജില്ലാ നേതൃയോഗം സംസ്ഥാന പാര്‍ലമെന്ററി സമിതിക്ക് അന്തിമ തീരുമാനം എടുക്കാനായി സമര്‍പ്പിക്കും. അതേസമയം 48 അംഗ ജില്ലാ നേതൃയോഗത്തില്‍ മൂന്ന് പേര്‍ മാത്രം പിന്തുണച്ച ജോസ് തെറ്റയിലിന്റെ പേര് പട്ടികയില്‍ നാലാമതായി ഇപ്പോഴും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തെറ്റയിലിനെ മാറ്റി നിര്‍ത്തുന്നത് അദ്ദേഹത്തിനെതിരെയുണ്ടായ ആരോപണങ്ങളുടെ പേരിലല്ലെന്നും മണ്ഡലത്തില്‍ തെറ്റയില് നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ മാനിക്കുന്നു എന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുകയെന്ന ആവശ്യം പരിഗണിച്ചാണ് ജില്ലാ നേതൃയോഗം അങ്കമാലിയില്‍ പുതിയ പേരുകള്‍ നിര്‍ദ്ദേശിച്ചത്.

Scroll To Top