Sunday December 11, 2016
Latest Updates

റയല്‍ മാഡ്രിഡ് കോച്ചിനെ പുറത്താക്കി

റയല്‍ മാഡ്രിഡ് കോച്ചിനെ പുറത്താക്കി

കരാറില്‍ ഒരു വര്‍ഷം കൂടി ബാക്കിയുണ്ടെങ്കിലും റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോ ആഞ്ചലോട്ടിയെ പരിശീലക സ്ഥാനത്തു നിന്നും പുറത്താക്കി. 55 കാരനായ ആഞ്ചലോട്ടി രണ്ടു വര്‍ഷമായി റയലിന്റെ പരിശീലകനാണ്.

2013 14 ല്‍ റയല്‍ ചാമ്പ്യന്‍സ് ലീഗും കോപ്പ ഡെല്‍ റേയും നേടിയിരുന്നുവെങ്കിലും ഈ സീസണില്‍ ക്ലബ്ബിന് പ്രധാനപ്പെട്ട ട്രോഫികളൊന്നും നേടാനായിരുന്നില്ല. ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതിന് പുറമെ ലാലീഗയും ഇപ്രാവശ്യം കൈവിട്ടു. ഇതോടെ ഇറ്റലിക്കാരനായ ആഞ്ചലോട്ടിയുടെ സ്ഥാനം തെറിക്കുമെന്ന് ഉറപ്പായിരുന്നു.

കളിക്കാര്‍ക്കു വേണ്ടി വന്‍തുക മുടക്കുന്ന സാഹചര്യത്തില്‍ റയലിന് വിജയങ്ങള്‍ അനിവാര്യമാണ്. ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളിയുടെ കോച്ച് റാഫേല്‍ ബെനിറ്റേസ് ആയിരിക്കും റയലിന്റെ അടുത്ത കോച്ച് എന്നാണു സൂചന.

 

Scroll To Top