Tuesday September 19, 2017
Latest Updates

ആന്‍പോസ്റ്റ് ജീവനക്കാര്‍ സമരം തുടങ്ങി,കത്തുകള്‍ പോസ്റ്റ് ചെയ്യരുതെന്ന് തപാല്‍ വകുപ്പ് 

ആന്‍പോസ്റ്റ് ജീവനക്കാര്‍ സമരം തുടങ്ങി,കത്തുകള്‍ പോസ്റ്റ് ചെയ്യരുതെന്ന് തപാല്‍ വകുപ്പ് 

ഡബ്ലിന്‍:അയര്‍ലണ്ടില്‍  പോസ്റ്റല്‍ ജീവനക്കാരുടെ സംഘടനകള്‍ ആരംഭിച്ച അനിശ്ചിതകാലത്തെ സമരത്തെ തുടര്‍ന്ന് പോസ്റ്റല്‍ വിതരണം തടസപ്പെട്ടു.തപാല്‍ സോര്‍ട്ടിംഗ് വിഭാഗത്തിലെ ജീവനക്കാരാണ് ശമ്പള പരിഷ്‌കരണവും ജോലി സ്ഥിരതയും ആവശ്യപ്പെട്ട് ഇന്നലെ രാത്രി മുതല്‍ സമരം തുടങ്ങിയത്.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നിടം വരെ കത്തുകള്‍ പോസ്റ്റ് ചെയ്യരുതെന്ന് ആന്‍ ബോര്‍ഡ് ഉപഭോക്താക്കളോട് അഭ്യര്‍ഥിച്ചു.ചില മെയില്‍ കളക്ഷന്‍ കേന്ദ്രങ്ങളില്‍ നിന്നും ഇന്ന് മുതല്‍ കത്തുകള്‍ ആന്‍പോസ്റ്റ് ജീവനക്കാര്‍ കളക്റ്റ് ചെയ്യാന്‍ സാധിക്കാതെ വന്നിട്ടുമുണ്ട്.

ആന്‍ പോസ്റ്റിലെ ചില വിഭാഗങ്ങളില്‍ 22 %ശമ്പളം വരെ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചിരിക്കുന്നത്.സോര്‍ട്ടിംഗ് വിഭാഗത്തിലെ ജീവനക്കാര്‍ക്ക് ഷിഫ്റ്റ് വ്യത്യാസപ്പെടുത്താനുള്ള ഡിപ്പാര്‍ട്ട്‌മെന്റ് നടപടിയും സമരത്തിനു ജീവനക്കാരെ പ്രേരിപ്പിച്ചു.സമരം തുടരുകയാണെങ്കില്‍ തപാല്‍ വിതരണം പൂര്‍ണ്ണമായും തടസപ്പെടുമെന്ന് ആന്‍ പോസ്റ്റ് വൃത്തങ്ങള്‍ പറഞ്ഞു.

എന്നാല്‍ പോസ്റ്റ് ഓഫിസ് റീട്ടെയില്‍ വിഭാഗം സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Scroll To Top