Friday December 09, 2016
Latest Updates

ആന്‍ പോസ്റ്റ് പോസ്റ്റല്‍ വിതരണം നിര്‍ത്തുന്നത് അനാവശ്യമെന്ന് സമരക്കാര്‍

ആന്‍ പോസ്റ്റ് പോസ്റ്റല്‍ വിതരണം നിര്‍ത്തുന്നത് അനാവശ്യമെന്ന് സമരക്കാര്‍

ഡബ്ലിന്‍:ആന്‍ പോസ്റ്റ് പോസ്റ്റല്‍ വിതരണം നിര്‍ത്തേണ്ട യാതൊരു ആവശ്യവുമില്ലെന്ന് സമരം ചെയ്യുന്ന ജീവനക്കാരുടെ സംഘടന.സമരം ചെയ്യുന്ന, പോസ്റ്റല്‍ സോര്‍ട്ടിംഗ് സെന്ററുകളിലെ, ജീവനക്കാരുടെ യൂണിയന്‍ നേതാക്കള്‍, ദേശീയ തപാല്‍ വിതരണം നിര്‍ത്തും എന്ന് ഭീഷണി ഉയര്‍ത്തുന്ന ആന്‍ പോസ്റ്റിന്റെ മേധാവികളെ കണ്ട ശേഷം മാധ്യമങ്ങളോട് അറിയിച്ചതാണിത്.

പോസ്റ്റല്‍ മെയില്‍ സെന്ററുകളിലെ വെറും 36 ജിവനക്കാര്‍ മാത്രമാണ് വെള്ളിയാഴ്ച മുതല്‍ സമരത്തിലുള്ളത്.ഇതിനെത്തുടര്‍ന്ന് ആന്‍സ് പോസ്റ്റിന്റെ പോസ്‌ററല്‍ വിതരണം നിര്‍ത്തിവെക്കേണ്ടി വന്നിരിക്കുകയാണ് എന്നാണ് ആന്‍ പോസ്റ്റിന്റെ വാദം.എന്നാല്‍ 40 ശതമാനം തപാല്‍ ഉരുപ്പടികള്‍ മാത്രമാണ് യന്ത്രസംവിധാനം ഉപയോഗിച്ച് തരം തിരിക്കുന്നതെന്നും അതിനാല്‍ വിതരണം പൂര്‍ണ്ണമായും നിര്‍ത്തേണ്ട ആവശ്യമില്ലെന്നും യൂണിയന്‍ അറിയിച്ചു.മാത്രമല്ല യന്ത്ര സംവിധാനം ഉപയോഗിക്കുന്നില്ലെങ്കിലും മാനുവലായി സോര്‍ട്ടിംഗ് നടത്താന്‍ തങ്ങളുടെ യൂണിയനും സന്നദ്ധമാണെന്നും യൂണിയന്‍ അറിയിച്ചു. 

പോസ്റ്റല്‍ സേവന മേഖലയ്ക്കും ബിസിനസ്സിനും ഇ്ത് ദീര്‍ഘകാല നഷ്ട ങ്ങള്‍ വരുത്തുമെന്നാണ് കമ്മ്യൂണിക്കേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ നിലപാട്. ആന്‍ പോസ്റ്റിന്റെ പുതിയ ചില നടപടികള്‍ ഐ ഓ സിസ്റ്റം ജീവനക്കാരുടെ ശമ്പളം 22 ശതമാനം വരെ വെട്ടിക്കുറയ്ക്കാന്‍ ഇടവരുത്തും എന്ന കാരണത്താലാണ് ജീവനക്കാര്‍ സമരം ചെയ്യുന്നത്.

സമരത്തെ തുടര്‍ന്ന് സോഷ്യല്‍ സര്‍വീസ് പേമെന്റുകള്‍ ഇന്ന് മുടങ്ങിയേക്കും 

Scroll To Top