Thursday December 08, 2016
Latest Updates

ആന്‍ പോസ്റ്റ് :തപാല്‍ ചാര്‍ജുകള്‍ കൂടുന്നു

ആന്‍ പോസ്റ്റ് :തപാല്‍ ചാര്‍ജുകള്‍ കൂടുന്നു

കോര്‍ക്ക്:അയര്‍ലണ്ടിനുള്ളിലും വിദേശത്തേയ്ക്കുമായി അയയ്ക്കുന്ന കത്തുകളുടെ പോസ്റ്റല്‍ ചാര്‍ജ്ജ് അടുത്ത മാസം മുതല്‍ വര്‍ദ്ധിക്കും. 100 ഗ്രാമില്‍ താഴെ തൂക്കമുള്ള, പ്രാദേശികമായി അയയ്ക്കുന്ന കത്തുകളുടെ ചാര്‍ജ്ജ് 70 സെന്റില്‍ നിന്നും 72 സെന്റായും, ഇതേ തൂക്കമുള്ള കത്തുകള്‍ വിദേശത്തേയ്ക്ക് അയയ്ക്കുന്നതിനുള്ള ചാര്‍ജ്ജ് 1.05 യൂറോയില്‍ നിന്നും 1.10 യൂറോയായും വര്‍ദ്ധിപ്പിക്കുമെന്ന് ആന്‍ പോസ്റ്റ് അറിയിച്ചു.

എന്നാല്‍ അയല്‍രാജ്യങ്ങളമായി താരതമ്യം ചെയ്യുമ്പോള്‍ അയര്‍ലണ്ടിലെ പോസ്റ്റല്‍ ചാര്‍ജ്ജ് വളരെ കുറവാണെന്ന് ആന്‍ പോസ്റ്റ് വ്യക്തമാക്കി. മാത്രമല്ല ബിസിനസ് ആവശ്യങ്ങള്‍ക്കായി അയയ്ക്കപ്പെടുന്നതും, ബള്‍ക്ക് ആയി അയയ്ക്കപ്പെടുന്നതുമായ കത്തുകള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കുന്നത് തുടരുമെന്നും അധികൃതര്‍ പറഞ്ഞു.

Scroll To Top