Tuesday December 06, 2016
Latest Updates

ജോലിഭാരം: എച്ച്എസ്ഇക്ക് തുറന്ന കത്തെഴുതി അയര്‍ലണ്ടിലെ നഴ്‌സ്

ജോലിഭാരം: എച്ച്എസ്ഇക്ക് തുറന്ന കത്തെഴുതി അയര്‍ലണ്ടിലെ നഴ്‌സ്

ഡബ്ലിന്‍:അയര്‍ലണ്ടില്‍ നഴ്സുമാര്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദത്തെയും വേവലാതികളെയും കുറിച്ച് എച്ച്എസ്ഇക്ക് തുറന്ന കത്തെഴുതി ഒരു ഐറിഷ് നഴ്‌സ്.പേര് വച്ചിട്ടില്ലെങ്കിലും രാജ്യത്തെ നഴ്സിങ് മേഖലയിലെ പ്രശ്നങ്ങള്‍ക്കു നേരെയുള്ള കണ്ണാടിയാണ് കഴിഞ്ഞ വര്‍ഷം യോഗ്യത നേടിയ ഈ നഴ്സിന്റെ കത്തിലുള്ളത്.

‘കഴിഞ്ഞ വര്‍ഷമാണ് ഞാന്‍ നഴ്സായി യോഗ്യത നേടിയത്. മികച്ച ഒരു ഭാവിയുണ്ടാകും എന്നു കരുതിയാണ് ജോലിയില്‍ പ്രവേശിച്ചതെങ്കിലും, ഒരു നേട്ടവും ഈ ജോലിയില്‍ നിന്നും ലഭിക്കില്ല എന്ന് എനിക്ക് പതിയെ മനസ്സിലായിത്തുടങ്ങി’ നഴ്സ് കത്തില്‍ എഴുതുന്നു. നഴ്സിങ്ങില്‍ നിന്നു ലഭിക്കുന്ന വരുമാനം തികയാത്തതിനാല്‍ താന്‍ രണ്ട് ജോലികളാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും നഴ്സ് എഴുതുന്നു.വെറും 6.49 യൂറോയാണ് മണിക്കൂറിന് ഇവര്‍ക്ക് ലഭിക്കുന്നത്. ‘I thought when I became an intern, things would be better. However at €6.49 per hour and with as little premium pay as possible to facilitate permanent staff and a lack of preceptor support, not much changed. As soon as I signed my contract as an intern student, I commenced nursing duties that I now know would not have happened in other services. They didn’t care about my safety. They didn’t care about the patients. I was a number,’ അവര്‍ എഴുതി.

അയര്‍ലണ്ടിലെ നഴ്സുമാര്‍ മറ്റ് രാജ്യങ്ങളിലേയ്ക്ക് തൊഴില്‍ തേടി പോകുന്നതിന് മറ്റു കാരണങ്ങള്‍ അന്വേഷിക്കേണ്ടെന്നും ഇവര്‍ പറയുന്നു. പല നഴ്സുമാരും ഓസ്ട്രേലിയയില്‍ ജോലിക്കായി അപേക്ഷിച്ചിരിക്കുന്ന കാര്യവും കത്തില്‍ പറയുന്നുണ്ട്.

Scroll To Top