Monday December 05, 2016
Latest Updates

ജനങ്ങള്‍ ഡബ്ലിന്‍ വിട്ട് പോകുന്നു…താമസിക്കാന്‍ കൊള്ളില്ലേ ഈ നഗരം?

ജനങ്ങള്‍ ഡബ്ലിന്‍ വിട്ട് പോകുന്നു…താമസിക്കാന്‍ കൊള്ളില്ലേ ഈ നഗരം?

ആര്‍ ടി ഇ സീരിയല്‍ ‘ഫെയര്‍ സിറ്റി’യുടെ 25 മത് വാര്‍ഷികാഘോഷത്തില്‍ ജോര്‍ദന്‍(ഇടത്)

‘ഞാന്‍ ഈ നഗരത്തെ ഒരുപാട് സ്‌നേഹിച്ചിരുന്നു’…. ‘ പക്ഷേ ഇപ്പോള്‍ എനിക്ക് അതിനെ സ്‌നേഹിക്കാന്‍ കഴിയുന്നില്ല’ …അമ്പത് വര്‍ഷം താമസിച്ച ഡബ്ലിന്‍ നഗരത്തെ വിട്ടുപോകുന്നതിന്റെ കാരണമാണ് പ്രശസ്ത സീരിയല്‍ നടന്‍ ജോര്‍ദ്ദന്റെ ഈ വേദന നിറഞ്ഞ വാക്കുകളില്‍ തെളിയുന്നത്. ആര്‍ ടി ഈ സോപ്പിലെ ചാര്‍ലി കെല്ലിയെന്ന ജനപ്രിയ കഥാപാത്രത്തെ അവതരിപ്പിച്ച ഈ കലാകാരന്‍ ബൂമോണ്ടിലാണ് തന്റെ ഭാര്യയും മക്കളുമൊത്ത് താമസിച്ചിരുന്നത്. 

ഡബ്ലിന്‍ നഗരത്തിലെ ജനങ്ങളും അവരുടെ ജീവിത ശൈലിയും മാറിപ്പോയെന്നും അതിനാലണ് താന്‍ ജന്മനഗരം വിടുന്നതെന്നും അദ്ദേഹം വേദനയോടെ ഓര്‍മ്മിപ്പിക്കുന്നു. പണ്ടൊക്കെ ഏത് അര്‍ധരാത്രിയിലും തനിക്ക് നഗരത്തില്‍ നിന്നും ബൂമോണ്ടിലെ വീട്ടിലേക്ക് നടക്കാമായിരുന്നെന്നും ഇപ്പോള്‍ തനിക്ക് അതിന് ഭയമാണെന്നും ജോര്‍ദ്ദന്‍ പറയുന്നു. 

‘പണ്ടൊക്കെ എന്റെ അയല്‍ക്കാര്‍ക്ക് എന്നെ അറിയാമായിരുന്നു.അവരേ എനിക്കും.ഡബ്ലിനു വന്ന മാറ്റം സഹിക്കാന്‍ സാധിക്കുന്നില്ല’.78 വയസുകാരനായ അദ്ദേഹം പറഞ്ഞു,’സംസാരിക്കുന്ന രീതിയ്ക്ക് പോലും മാറ്റം വന്നു.’

ഇതിനിടയിലും ഡബ്ലിനില്‍ കുറച്ച് നല്ല മനുഷ്യര്‍ ഉണ്ടെന്ന് സമ്മിതിക്കാനും അദ്ദേഹം മറക്കുന്നില്ല.എങ്കിലും സൗഹൃദങ്ങള്‍ ഇപ്പോഴും മുറിയാത്ത ഗ്രാമങ്ങളിലൊന്നിലേയ്ക്കാണ് അദ്ദേഹം യാത്രയാവുന്നത്.ഇപ്പോള്‍ റോസ് കോമണ്‍ കൌണ്ടിയിലെ ലാന്‍സ് ബര്‍ഗിലാണ് ജോര്‍ദന്‍ താമസിക്കുന്നത്.

ജോര്‍ദ്ദനെ പോലെ ഡബ്ലിന്‍ നഗരം വിട്ടു മറ്റു കൌണ്ടികളിലേയ്ക്ക് കുടിയേറുന്നവര്‍ ഏറെയാണെന്ന് ഒരു സാമൂഹ്യസന്നദ്ധ സംഘടന നടത്തിയ പഠനവും പറയുന്നു.ബന്ധങ്ങള്‍ നഷ്ട്ടപ്പെടുന്ന നഗര ജീവിതം യാന്ത്രികമായി പോകുന്നതാണ് ഒന്നാമത്തെ കാരണമായി പറയപ്പെടുന്നത്.സംസ്‌കാരിക തകര്‍ച്ചയും,പരസ്പര ബഹുമാനം ഇല്ലായ്മയും ഡബ്ലിനില്‍ വര്‍ദ്ധികുന്നത് സഹിക്കുന്നില്ല മറ്റു ചിലര്‍ക്ക്.വര്‍ദ്ധിച്ചു വരുന്ന ജീവിത ചിലവാണ് മറ്റൊരു പ്രധാന കാരണം.

ഡബ്ലിന്‍ വിട്ടു പോകുന്നവര്‍ക്ക് പകരം വരുന്ന ജനസംഖ്യയിലധികവും മറ്റുരാജ്യങ്ങളില്‍ നിന്നുള്ളവര്‍ ആണെന്നാണ് പഠനങ്ങളുടെ കണ്ടെത്തല്‍.

Scroll To Top