Tuesday January 24, 2017
Latest Updates

ആമി എന്ന പന്നിക്കുട്ടി

ആമി എന്ന പന്നിക്കുട്ടി

നായ്ക്കളെ വെല്ലുന്ന പ്രകടനവുമായി ആമി എന്ന പന്നിക്കുട്ടി കാഴ്ച്ചക്കാരെ ആകര്‍ഷിക്കുന്നു. ഡോഗ് ഷോയിലാണ് തന്റെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ആമി ശ്രദ്ധനേടിയത്. നായ്ക്കളെ പോലെ പിരിശീലനം നേടിയ ആറു മാസം മാത്രം പ്രായമുള്ള ഈ പന്നിക്കുട്ടിയുടെ വീഡിയോ ഇതിനകം തന്നെ വൈറലായി. വളര്‍ത്തുനായ്ക്കളെ പോലെ ഓമനത്തവും ആമി പ്രകടിപ്പിക്കും.

ആമിയുടെ ഉടമ ലോറി സ്‌റ്റോക്കാണ് ഈ പന്നിക്കുട്ടിയെ നായ്ക്കളെ പരിശീലിപ്പിക്കുന്ന കേന്ദ്രത്തില്‍ ചേര്‍ത്തത്. ക്ലാസില്‍ നിര്‍ദേശങ്ങളെല്ലാം സശ്രദ്ധം പഠിച്ച ആമി മറ്റു നായ്ക്കളെയെല്ലാം കടത്തിവെട്ടുന്ന പ്രകടനം കാഴ്ച്ചവെച്ചു.

അമേരിക്കയിലെ സീറ്റില്‍ കെന്നെല്‍ ക്ലബ് ഡോഗ് ഷോയിലെ ആമിയുടെ പ്രകടനം കാണാം.

Scroll To Top