Sunday December 11, 2016
Latest Updates

പ്രശ്‌നങ്ങളുണ്ട്, എന്നാല്‍ ബാലയുമായി വേര്‍പിരിയില്ലെന്ന് അമൃത

പ്രശ്‌നങ്ങളുണ്ട്, എന്നാല്‍ ബാലയുമായി വേര്‍പിരിയില്ലെന്ന് അമൃത

ഞങ്ങള്‍ പിരിയാന്‍ പോകുന്നു എന്ന ബാലയുടെ പ്രസ്താവന നിഷേധിച്ച് ഭാര്യ അമൃത സുരേഷ് രംഗത്ത്. ബാല വിഷമം കൊണ്ട് പറഞ്ഞതായിരിക്കുമെന്നും അതല്ലാതെ അത്ര ഗുരുതരമായ പ്രശ്‌നങ്ങളൊന്നും തങ്ങള്‍ തമ്മിലില്ലെന്നുമായിരുന്നു പിന്നണി ഗായിക കൂടിയായ അമൃത പറഞ്ഞത്.

എല്ലാ വീട്ടിലും ഉണ്ടാകുന്നതുപോലെ ചെറിയ പ്രശ്‌നങ്ങള്‍ തങ്ങള്‍ക്കിടയിലും ഉണ്ടായിട്ടുണ്ടെന്നും എല്ലാം പറഞ്ഞ് തീര്‍ക്കാവുന്നതേയുള്ളൂവെന്നും അതല്ലാതെ അതൊരിക്കലും വിവാഹമോചനത്തില്‍ എത്തുകയില്ലെന്നും അമൃത പറയുന്നു. ഞങ്ങള്‍ പരിയാന്‍ പോവുകയല്ല, ഞങ്ങള്‍ പിരിഞ്ഞു കഴിഞ്ഞു എന്നുപറയുന്നതാകും ശരി. അതിന്റെ കാരണം ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല എന്നായിരുന്നു വിവാഹ മോചനത്തെ കുറിച്ചുള്ള ചോദ്യത്തിന് ബാല ഉത്തരം നല്‍കിയത്.

ബാല വിഷമം കൊണ്ടോ അപ്പോഴത്തെ ദേഷ്യം കൊണ്ടോ ആയിരിക്കാം വിവാഹമോചനത്തെപ്പറ്റി അങ്ങനെ പറഞ്ഞതെന്ന് അമൃത പറയുന്നു. ഞങ്ങള്‍ ഒരുമിച്ചു തന്നെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും അമൃത പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ബാല ചിത്രീകരണത്തിരക്കിലായിരുന്നു. അതുകൊണ്ട് തന്നെ പരസ്പരം കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ വീട് അടുത്തായതിനാല്‍ ഈ കാലയളവില്‍ ഞാനും മകളും അങ്ങോട്ട് പോകുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം തങ്ങള്‍ തമ്മില്‍ കാണുകയും ഇതിനെപ്പറ്റി സംസാരിക്കുകയും ചെയ്തതാണെന്നും അമൃത പറയുന്നു.

കൂടാതെ വിവാഹമോചനം ഒരിക്കലും തന്റെ കാഴ്ചപ്പാടിലില്ലെന്നും അതിനെ ഒരിക്കലും അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്നും അമൃത വ്യക്തമാക്കി.

 

Scroll To Top