Wednesday April 26, 2017
Latest Updates

പദ്മ പുരസ്‌കാരപട്ടികയില്‍ മാതാ അമൃതാനന്ദമയിയുള്‍പ്പെടെ അഞ്ച് മലയാളികളെന്ന് സൂചന 

പദ്മ പുരസ്‌കാരപട്ടികയില്‍ മാതാ അമൃതാനന്ദമയിയുള്‍പ്പെടെ അഞ്ച് മലയാളികളെന്ന് സൂചന 

ന്യൂഡല്‍ഹി: പദ്മ പുരസ്‌കാരത്തിന്റെ അന്തിമ പട്ടികയില്‍ അമൃതാനന്ദമയി, ബാബ രാംദേവ്, എള്‍.കെ.അദ്വാനി, അമിതാഭ് ബച്ചന്‍, രജനീകാന്ത് എന്നിവരുള്‍പ്പെടെ 148 പേരെന്ന് സൂചന. മാതാ അമൃതാനന്ദമയിയെ കൂടാതെ മറ്റ് നാല് മലയാളികളും പട്ടികയിലുണ്ട്.

ലോര്‍ഡ് ആസ്പത്രിയിലെ ഡോ: കെ.പി ഹരിദാസ്, മൈക്രോ ബയോളിസ്റ്റ്, ഡോ: ഗോപിനാഥ് ബാലകൃഷ്ണന്‍ നായര്‍, മുന്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് ചെയര്‍മാന്‍ ഡോ: സി.ജി കൃഷ്ണദാസ് നായര്‍ , സുപ്രീംകോടതി അഭിഭാഷകന്‍ കെ.കെ വേണുഗോപാലന്‍ എന്നിവരാണ് മറ്റ് മലയാളികള്‍.

എന്നാല്‍ പുറത്ത് വന്ന വിവരങ്ങള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. യോഗ ഗുരു ബാബ രാംദേവ്, ശ്രീ ശ്രീ രവിശങ്കര്‍ എന്നിവര്‍ക്ക് രാജ്യത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷന്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, ഹിന്ദി നടന്‍ ദിലീപ് കുമാര്‍, സംവിധായകന്‍ ലില ബന്‍സാലി, തിരക്കഥകൃത്ത് സലിം ഖാന്‍ തുടങ്ങിയവരും പട്ടികയിലുണ്ട്.

വിവാദങ്ങളെ തുടര്‍ന്ന് ബാഡ്മിന്റണ്‍ താരം സൈന നെവാളിന്റെ പേര് കായിക മന്ത്രാലയം നേരത്തെ ശിപാര്‍ശ ചെയ്തിരുന്നു.

Scroll To Top