Wednesday December 07, 2016
Latest Updates

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പിറന്ന പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി 

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പിറന്ന പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി 

മഞ്ചേരി :സ്‌കൂള്‍ വിദ്യാര്‍ഥികളായ കൗമാരക്കര്‍ക്ക് പിറന്നകുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ചോരക്കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് പരിസരത്തു നിന്നും കണ്ടെത്തിയത്,

അഞ്ചാം തിയതി രാത്രി പത്തര മണിയോടെയാണ് കുഞ്ഞിനെ ഉപേക്ഷിക്കാനായി ഓട്ടോയില്‍ കയറ്റി കൊണ്ടുവരുന്നത് സാമൂഹ്യപ്രവര്തകനായ ഒരാളുടെ ശ്രദ്ധയില്‍പ്പെട്ടത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.കുട്ടിയെ പിന്നീട് ജുവൈനല്‍ ജസ്റ്റീസ് പ്രവര്‍ത്തകരുടെ സംരക്ഷണത്തില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.മഞ്ഞപ്പിത്തവും ന്യൂമോണിയായും അടക്കമുള്ള അസുഖങ്ങള്‍ കുഞ്ഞിനുണ്ടായിരുന്നു.

പതിനാലുകാരിയായ അമ്മയും കാമുകനും മറ്റൊരു കൂട്ടുകാരനൊപ്പമാണ് കുട്ടിയെ ഉപേക്ഷിച്ചു കളയാന്‍ എത്തിയത്.വിശദമായ അന്വേഷണത്തിലാണ് അമ്മയേയും കാമുകനെയും സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതെന്ന് ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി വെളിപ്പെടുത്തി.മഞ്ചേരി മെഡിക്കല്‍ കോളജിലെ അമ്മത്തൊട്ടിയില്‍ കുഞ്ഞിനെ ഉപേക്ഷിക്കാനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നത്.എന്നാല്‍ അതിനുള്ള സൗകര്യം ലഭിക്കാതിരുന്നതിനാല്‍ മെഡിക്കല്‍ കോളജ് പരിസരത്ത് കുട്ടിയെ ഉപേക്ഷിക്കുകയിരുന്നു.മലപ്പുറത്തെ മറ്റൊരു നഗരത്തില്‍ നിന്നുള്ളവരാണ് കുഞ്ഞിന്റെ അമ്മയും കാമുകനും എന്നാണ് അറിയുന്നത്.പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഇവരുടെ പേരുവിവരം പുറത്തു വിട്ടിട്ടില്ല.

Scroll To Top