Friday September 22, 2017
Latest Updates

വിവാദങ്ങളുമായി ബന്ധമില്ല; ടാക്‌സ് അടച്ചിട്ടുണ്ടെന്ന് ബച്ചന്‍

വിവാദങ്ങളുമായി ബന്ധമില്ല; ടാക്‌സ് അടച്ചിട്ടുണ്ടെന്ന് ബച്ചന്‍

നാമ പേപ്പര്‍ വിവാദവുമായി ബന്ധപ്പെട്ട് സിനിമാ താരം അമിതാഭ് ബച്ചന്റെ ഔദ്യോഗിക പ്രസ്താവന. വിവാദവുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നും, താന്‍ ടാക്‌സ് കൃത്യമായി അടയ്ക്കാറുണ്ടെന്നുമാണ് ബച്ചന്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം പുറത്തുവന്ന പനാമ പേപ്പര്‍ രേഖയില്‍ അമിതാഭിന്റെയും മരുമകള്‍ ഐശ്യര്യ റായിയുടേതുമടക്കം നിരവധി പ്രമുഖരുടെ പേരുകള്‍ ഉണ്ടായിരുന്നു.
ടാക്‌സ് വെട്ടിച്ച 4 കമ്പനികളുടെ ഡയറക്ടറായിരുന്നു അമിതാഭ് ബച്ചന്‍ എന്നായിരുന്നു വാര്‍ത്ത. ഇത് അദ്ദേഹത്തിന്റെ ആരാധകരെ ഞെട്ടിക്കുകയും ചെയ്തു. എന്നാല്‍ ഈ കമ്പനികളുമായി തനിക്ക് ബന്ധമില്ലെന്നും, തന്റെ പേര് ആരോ ദുരുപയോഗം ചെയ്തതാണെന്നുമാണ് ബച്ചന്‍ പറയുന്നത്. ടാക്‌സും, വിദേശത്തും മറ്റുമുള്ള സമ്പത്തിന്റെ രേഖകളുമെല്ലാം കൃത്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു

Scroll To Top