Monday December 05, 2016
Latest Updates

51 വയസുകാരന്‍ 65 വയസുകാരനെതിരെ, അമിത് ഷായുടെ പ്രസ്തവാന വിവാദമാകുന്നു 

51 വയസുകാരന്‍ 65 വയസുകാരനെതിരെ, അമിത് ഷായുടെ പ്രസ്തവാന വിവാദമാകുന്നു 

ഡല്‍ഹി : 60 വയസ് കഴിഞ്ഞവര്‍ രാഷ്ട്രീയം മതിയാക്കി സാമൂഹ്യസേവനത്തിന് പോകണമെന്ന അമിത്ഷായുടെ പ്രസ്താവന നരേന്ദ്രമോഡിയ്‌ക്കെതിരെയുള്ള ഒളിയംബാണെന്ന് ബി ജെപി വിമതര്‍.നരേന്ദ്രമോഡി സ്ഥാനമൊഴിയണം എന്നുള്ള മാന്യമായ നിലപാടാണ് ബി ജെ പി പ്രസിഡണ്ടിന്റെതെന്ന് നേതാക്കള്‍ വിലയിരുത്തി.

ബീഹാര്‍ തോല്‍വിയുടെ പശ്ചാത്തിലത്തില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് സീനിയര്‍ നേതാക്കള്‍ ശക്തമായ വിമര്‍ശനം നടത്തുന്നതിനിടയില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായെ സ്വന്തം നാവ് വീണ്ടും കുരുക്കുകയായിരുന്നു.അമിത്ഷായ്‌ക്കെതിരേ എല്‍ കെ അദ്വാനിയൂടെ നേതൃത്വത്തിലുള്ള സീനീയര്‍ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
51 വയസുകാരനായ അമിത് ഷായാവട്ടെ മാധ്യമങ്ങള്‍ തന്റെ വാക്കുകളെ വളച്ചൊടിക്കുകയാണ് എന്നാണ് ഇപ്പോള്‍ പറയുന്നത്.മോഡിയുടെ പ്രായം 65 വയസാണ് . 

Scroll To Top