Saturday December 10, 2016
Latest Updates

കമലഹാസനോട് മാപ്പപേക്ഷിച്ച് ആമീര്‍ ഖാന്‍

കമലഹാസനോട് മാപ്പപേക്ഷിച്ച് ആമീര്‍ ഖാന്‍

വിശ്വരൂപം എന്ന സിനിമയുടെ റിലീസ് വേളയില്‍ ചിത്രം നിരോധിക്കാന്‍ ഒറ്റക്കെട്ടായി നീക്കമുണ്ടായപ്പോള്‍ കമല്‍ഹാസനൊപ്പം നില്‍ക്കാതിരുന്നതിന് പരസ്യമായി മാപ്പപേക്ഷിച്ച് ആമിര്‍ ഖാന്‍ ഷൂട്ടിംഗ് തിരക്കിലായതിനാലാണ് വിശ്വരൂപവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശ്രദ്ധിക്കാതെ പോയത്. അന്ന് കമലഹാസന് പിന്തുണയുമായി സിനിമാ മേഖല ഒറ്റക്കെട്ടായി മുന്നോട്ടുവരാതിരുന്നതില്‍ നാണക്കേട് തോന്നുന്നുവെന്നും ആമിര്‍ പറഞ്ഞു

സംഭാഷണങ്ങളിലെ ചില വാക്കുകള്‍ ആക്ഷേപകരം എന്നുപറഞ്ഞ് സെന്‍സര്‍ ബോര്‍ഡ് നീക്കം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ച സിനിമ ആസ്വാദകര്‍ക്ക് ഭയം കൂടാതെ കാണാനുള്ള അവസരം സര്‍ക്കാര്‍ ഉറപ്പുവരുത്തണം. സിനിമ ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നത് വ്യക്തിപരമായ കാര്യമാണ്. ഏതെങ്കിലും സംഘടനകള്‍ ഭീഷണിപ്പെടുത്തി സിനിമയുടെ പ്രദര്‍ശനം തടയുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാരിന് കഴിയണം. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ച ചിത്രങ്ങളുടെ പ്രദര്‍ശനം തടയുന്നത് ദൌര്‍ഭാഗ്യകരമാണെന്നും അമീര്‍ പ്രതികരിച്ചു.

ബോക്‌സ് ഓഫീസ് വിജയങ്ങളുടെ അടിസ്ഥാനത്തില്‍ അല്ല താന്‍ സിനിമകള്‍ തെരഞ്ഞെടുക്കുന്നതെന്നും അമീര്‍ പറഞ്ഞു. വാണിജ്യവിജയം മാത്രം നോക്കി സിനിമ തെരഞ്ഞെടുക്കാന്‍ തുടങ്ങിയാല്‍ തന്നിലെ പ്രതിഭ ഇല്ലാതാകുമെന്നും അമീര്‍ പറഞ്ഞു.

Scroll To Top