Friday December 02, 2016
Latest Updates

കഞ്ഞി ആരോഗ്യത്തിന് നല്ലതെന്ന് അമേരിക്കന്‍ ഗവേഷകര്‍!

കഞ്ഞി ആരോഗ്യത്തിന് നല്ലതെന്ന് അമേരിക്കന്‍ ഗവേഷകര്‍!

ന്യുയോര്‍ക്ക്: കഞ്ഞി ആരോഗ്യത്തിന് നല്ലതെന്ന് ഗവേഷകര്‍. നമ്മുടെ അമ്മമാര്‍ വളരെ മുമ്പേ തിരിച്ചറിഞ്ഞ ഇക്കാര്യം മനസിലാകാന്‍ ഗവേഷകര്‍ക്ക് വര്‍ഷങ്ങള്‍ നീണ്ട പഠനം വേണ്ടി വന്നുവെന്ന് മാത്രം. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ്കഞ്ഞിയുടെ ഗുണഗണങ്ങളെക്കുറിച്ച് പഠനം നടത്തിയത്. 100,000 പേരില്‍ പത്ത് വര്‍ഷത്തിലധികം നീണ്ടു നിന്ന ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഈ കണ്ടെത്തല്‍. ഇത്രയും പേരുടെ ഭക്ഷണശൈലി അവലോകനം ചെയ്താണ് പഠനം നടത്തിയത്.

പഠന കാലയളവില്‍ 26,000 പേര് മരണമടഞ്ഞു. എന്നാല്‍ ആരോഗ്യത്തോടെ ജീവിക്കുന്നവര്‍ കഞ്ഞിയും ഗോതമ്പും കടലയും ഉള്‍പ്പെടെയുള്ള ധാന്യവര്‍ഗങ്ങള്‍ കൂടുതലായി കഴിക്കുന്നതായി കണ്ടെത്തി. കഞ്ഞി ഭക്ഷണ ശൈലിയുടെ ഭാഗമാക്കിയവര്‍ക്ക് അസുഖങ്ങള്‍ ചെറുക്കാനുള്ള പ്രതിരോധ ശേഷി വര്‍ധിക്കുന്നതായും കണ്ടെത്തി ഇത് ദീര്‍ഘായുസ് ലഭിക്കുന്നതിനിടയാകുന്നു.

സ്ഥിരമായി കഞ്ഞി കഴികുന്നവരില്‍ ഹൃദ്രോഗം തടയപ്പെടുന്നതായും കണ്ടെത്തി.ധാന്യവര്‍ഗങ്ങള്‍ ദിവസവും കഴിക്കുന്നവരില്‍ മരണ സാധ്യത 5 ശതമാനം കുറയുകയും ഹൃദ്രോഗ സാധ്യത 9 ശതമാനം കുറയുകയും ചെയ്യുന്നു. ഹൃദ്രോഗത്തിന് പുറമേ പ്രമേഹം, ക്യാന്‍സര്‍ തുടങ്ങിയ അസുഖങ്ങളും ധാന്യവര്‍ഗങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തിയ ഭക്ഷണ ശൈലി ചെറുക്കുന്നു.

Scroll To Top