Tuesday December 06, 2016
Latest Updates

കുറഞ്ഞ ചെലവില്‍ അമേരിക്കന്‍ യാത്രയുമായി വൗ എയര്‍ലൈന്‍സ്

കുറഞ്ഞ ചെലവില്‍ അമേരിക്കന്‍ യാത്രയുമായി വൗ എയര്‍ലൈന്‍സ്

ഡബ്ലിന്‍:ഡബ്ലിനില്‍ നിന്നും അമേരിക്കയിലെ ന്യൂയോര്‍ക്കിലേയ്ക്ക് 129 യൂറോ മുതല്‍ ടിക്കറ്റ് നല്‍കിക്കൊണ്ട് എയര്‍ കമ്പനിയായ വൗ (WOW). നവംബര്‍ 25 മുതലാണ് ഈ സൗകര്യം ഉണ്ടാകുക.

പുതിയ റൂട്ട് വഴിയുള്ള യാത്രയില്‍ ഐസ്ലണ്ടിലെ റെയ്ക്ജാവിക്കില്‍ ഒരു മണിക്കൂര്‍ 20 മിനിറ്റ് സ്റ്റോപ്പും ഉണ്ടാകും. എയര്‍ബസ് എ321 വിമാനത്തിലാണ് യാത്ര. ആഴ്ചയില്‍ അഞ്ചു ദിവസം സര്‍വീസ് ഉണ്ടായിരിക്കും.
5 കിലോഗ്രാം വരെയുമുള്ള ബാഗേജുകള്‍ ഫ്രീ നല്‍കുന്ന എയര്‍ലൈന്‍സ് പക്ഷെ പിന്നീടുള്ള തൂക്കത്തിന് ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്.20 കിലോഗ്രാം ബാഗേജിന് 55 യൂറോ ചിലവാകും.

Scroll To Top