Thursday December 08, 2016
Latest Updates

അമേരിക്ക വീണ്ടുമൊരു എയ്ഡ്‌സ് ദുരന്തത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍

അമേരിക്ക വീണ്ടുമൊരു എയ്ഡ്‌സ് ദുരന്തത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍

അമേരിക്ക വീണ്ടുമൊരു എയ്ഡ്‌സ് ദുരന്തത്തിനു കൂടി സാക്ഷ്യം വഹിച്ചേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് എയ്ഡ്‌സ് രോഗികള്‍ക്കിടയില്‍ വര്‍ദ്ദിച്ചു വരുന്ന മയക്കുമരുന്നുപയോഗവും പടര്‍ന്നു പിടിക്കുന്ന ഹെപ്പിറ്റെറ്റിസ് ബി രോഗവുമാണ് കാരണം.

സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനാണ് മുന്നറിയിപ്പ് നല്‍കിയത്. ഈ വര്‍ഷം മാത്രം 142 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ നേരത്തെ ഇന്ത്യാനയിലുണ്ടായ എയ്ഡ്‌സ് ദുരന്തത്തിനു സമാനമായേക്കാമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കുന്നു. എച്ച് ഐ വി ബാധയുള്ളവരില്‍ ഇഞ്ചക്ഷന്‍ രൂപത്തിലുള്ള മയക്കുമരുന്നു പ്രയോഗം വ്യാപകമായ തോതിലുള്ള ഹെപറ്റെറ്റിസ് ബി സാംക്രമണത്തിനും കാരണമാകുന്നതായി സംഘടന ചൂണ്ടി കാട്ടുന്നു. 2010 മുതല്‍ 2013 വരെ ഹെപറ്റെറ്റിസ് രോഗബാധിതരില്‍ 150 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

രോഗബാധിത പ്രദേശങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ അടിയന്തിരമായി എച്ച് ഐ വി , ഹെപിറ്റെറ്റിസ് രോഗികളുടെ കണക്കുകള്‍ തയ്യാറാക്കി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ഡിസിസി ഡോക്ടര്‍ ജൊനാഥന്‍ മെര്‍മന്‍ ആവശ്യപ്പെട്ടു. നേരത്തെ ഇന്ത്യാന ദുരന്തത്തില്‍ രോഗബാധിതരില്‍ ഭൂരിഭാഗവും ഇഞ്ചക്ഷന്‍ രൂപത്തിലുള്ള മയക്കു മരുന്നുകള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. കൂടുതല്‍ പേരും ഒപാന എന്ന വേദനസംഹാരിയാണ് ഉപയോഗിച്ചത്.

 

Scroll To Top