Monday October 23, 2017
Latest Updates

ആശയുടെയും അംബറിന്റെയും വേര്‍പാടില്‍ തേങ്ങി അയര്‍ലണ്ട്:ആശുപത്രിക്കാരുടെ അനാസ്ഥയില്‍ മരിച്ച കുട്ടികള്‍ നിരവധിയെന്നും വെളിപ്പെടുത്തല്‍

ആശയുടെയും അംബറിന്റെയും വേര്‍പാടില്‍ തേങ്ങി അയര്‍ലണ്ട്:ആശുപത്രിക്കാരുടെ അനാസ്ഥയില്‍ മരിച്ച കുട്ടികള്‍ നിരവധിയെന്നും വെളിപ്പെടുത്തല്‍

ഗോള്‍വേ :ആശയുടെയും അംബറിന്റെയും മരണമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും മുക്തമാകാതെ അയര്‍ലണ്ട്. കൗണ്ടി ഗോള്‍വേയിലെ ലാഗേറിയയില്‍ നിന്നുള്ള ലോറെയ്ന്‍-വാറേരി റെയ്ലി ദമ്പതികളുടെ പൊന്നോമനകളായ രണ്ടു പെണ്‍കുട്ടികളാണ് പോര്‍ടിയുന്‍കുല മെറ്റേണിറ്റി യൂനിറ്റിന്റെ പരിചരണ വീഴ്ചയില്‍ മരിച്ചത്.ഈ ആശുപത്രിയുടേതടക്കം നിരവധി മെറ്റേണിറ്റി ആശുപത്രികളുടെ പ്രവര്‍ത്തന അവലോകന റിപോര്‍ട് പുറത്തായതിലൂടെയാണ് ഈ സംഭവം ലോകം അറിഞ്ഞത്.
രണ്ടു പെണ്‍കുട്ടികളുടെയും മരണത്തിന്റെ വിലാപം നാട്ടിലെങ്ങും മുഴങ്ങുകയാണ്.2008ലും 2010ലുമായാണ് ഈ പെണ്‍കുട്ടികള്‍ ഈ ആശുപത്രിയില്‍ ജനിച്ചത്.ആശ ജീവനില്ലാതെയാണ് ജനിച്ചതെങ്കില്‍ അംബര്‍ ഒരാഴ്ച മാതാപിതാക്കളുടെ വാല്‍സല്യം നുകര്‍ന്ന ശേഷമാണ് പോയത്.ഭ്രൂണാവസ്ഥയില്‍ത്തന്നെയുള്ള ആപത്ത് തിരിച്ചറിയാന്‍ ഡോക്റ്റര്മാര്‍ക്ക് കഴിയാതെ പോയതാണ് ആശയുടെ ജീവന് വിനയായത്.

സിടിജിയിലെ വ്യതിയാനമാണ് സിസേറിയനിലൂടെ പിറന്ന അംബറിനെ വിധി തിരിച്ചു കൊണ്ടുപോയത്.സിടിജി വ്യതിയാനം തിരിച്ചറിയാനോ പരിഹരിക്കാനോ ആശുപത്രി അധികൃതര്‍ക്ക് സാധിക്കാതെ പോയി.ഒരു ടിവിഷോയിലാണ് ഇതു സംബന്ധിച്ച തിക്താനുഭവങ്ങള്‍ വാറേരി റെയ്ലി ഓര്‍മ്മിച്ചെടുത്തത്.ഗര്‍ഭകാലം പൂര്‍ത്തിയാക്കി 30ാം ആഴ്ചയിലാണ് കടുത്ത പ്രസവവേദനയുമായി ആശുപത്രിലെത്തിയത്.എന്നാല്‍ മരിച്ച കുഞ്ഞിനെയാണ് ലഭിച്ചത്.ആ നിര്‍ഭാഗ്യത്തിന്റെ വേദനയില്‍ നിന്നും കരകയറാനാണ് അടുത്ത കുഞ്ഞിനായി ഞങ്ങള്‍ ശ്രമിച്ചത്.അതും മറ്റൊരു ദുരന്തമായി.

പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം 2015ല്‍ ശ്രദ്ധിച്ച ഒരു റേഡിയോ പ്രഭാഷണമാണ് ആശുപത്രിയുടെ ഗുരുതരമായ വീഴ്ചകളെക്കുറിച്ച് സൂചന നല്‍കിയത്.തനിക്കത് വിശ്വസിക്കനേ കഴിഞ്ഞില്ല.’അത്രയ്ക്ക് ഭീകരമായിരുന്നു അവസ്ഥ. ഏതായാലും ഞങ്ങള്‍ക്ക് പോകാനുള്ളത് പോയി’.

ആശുപത്രിയുടെ ചരിത്രത്തിലെ ഇത്തരമുള്ള 18 അപാകത കേസുകളാണ് ഇതോടെ പുറത്തുവന്നത്.ആശയുടെയും അംബറിന്റെയും ജീവനെടുത്ത അനാസ്ഥയില്‍ കുട്ടികള്‍ നഷ്ടപ്പെട്ട ദമ്പതികളോട് ക്ഷമാപണം നടത്തി തലയൂരുകയായിരുന്നു ആശുപത്രി നടത്തിപ്പുകാരായ എച്ച് എസ് ഇ സാവോള്‍ടാ ഹെല്‍ത്ത് കെയര്‍ഗ്രൂപ്പ്.ഞങ്ങളുടെ മെറ്റേണിറ്റി യൂണിറ്റിന്റെ പരാജയമാണ് നിങ്ങളുടെ കുട്ടികളുടെ മരണത്തിനടയാക്കിയതെന്നു ഏറ്റുപറഞ്ഞ് ആയതില്‍ കലര്‍പ്പില്ലാതെ ക്ഷമാപണം നടത്തുകയായിരുന്നു അധികൃതര്‍.

Scroll To Top