Tuesday December 06, 2016
Latest Updates

ഡബ്ലിനില്‍ 500 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ആമസോണ്‍,ഇന്ത്യാക്കാര്‍ക്കും അവസരമൊരുക്കി ആഗോള റിക്രൂട്ട്‌മെന്റ്

ഡബ്ലിനില്‍ 500 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ആമസോണ്‍,ഇന്ത്യാക്കാര്‍ക്കും അവസരമൊരുക്കി ആഗോള റിക്രൂട്ട്‌മെന്റ്

ഡബ്ലിന്‍:യൂറോപ്യന്‍ രാജ്യങ്ങളില്‍ ബിസിനസ്സ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആമസോണ്‍ 500 ലധികം ഡബ്ലിനില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു.
ആമസോണില്‍ ഡാറ്റ സെന്റര്‍ ടെക്‌നിഷ്യന്‍സ്, സോഫ്‌റ്റ്വെയര്‍ എഞ്ചിനീയേഴ്‌സ്,കസ്റ്റമര്‍ സപ്പോര്‍ട്ട് സ്റ്റാഫ് എന്നീ തസ്തികകളിലാണ് പുതിയ തൊഴിലവസരങ്ങള്‍് വരുന്നത്. ആമസോണിന്റെ യുറോപ്പിലെ ടെക്‌നിക്കല്‍ ഹബ്ബായാണ് ഡബ്ലിനെ കണക്കാക്കുന്നത്.

190 ല്‍പരം രാജ്യങ്ങളിലായി ഒരു മില്യണ്‍ ഉപഭോക്താക്കളാണ് ആമസോണിന് ഇപ്പോഴുള്ളത്. 2004ലാണ് അയര്‍ലണ്ടില്‍ ആമസോണ്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. തുടക്കത്തില്‍ ഡാറ്റ സെന്റര്‍ ടെക്‌നീഷ്യന്‍സ്, നെറ്റ്വര്‍ക്കിങ്ങ് സ്റ്റാഫ് എന്നിങ്ങനെയുള്ള തൊഴിലുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് 2006 ല്‍ ആമസോണിന്റെ തന്നെ വെബ് സര്‍വീസായ AWS പ്രവര്‍ത്തനമാരംഭിച്ചു. കോര്‍ക്കിലും ഡബ്ലിനിലുമാണ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ടുള്ള ആമസോണിന്റ് അറിയിപ്പുകളെ സ്വാഗതം ചെയ്യുന്നതായി പ്രധാനമന്ത്രി എന്‍ഡ കെന്നി പറഞ്ഞു. ഇത്രയും അധികം തൊഴിലവസരങ്ങള്‍ അയര്‍ലണ്ടില്‍ സൃഷ്ടിക്കുന്നത് യൂറോപ്പിലെ ഡിജിറ്റല്‍ ഇന്‍ഡസ്ട്രി രംഗത്ത് മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രയത്‌നത്തിനുള്ള അംഗീകാരമാണെന്ന് കരുതുന്നതായി എന്ട കെന്നി പറഞ്ഞു.

നിലവില്‍ കോര്‍ക്കിലും ഡബ്ലിനിലുമായി 1700 പേര്‍ക്കാണ് ആമസോണ്‍ ജോലി നല്‍കിയിരിക്കുന്നത്.1.5 ബില്യന്‍ യൂറോയുടെ നിക്ഷേപവും രാജ്യത്ത് അവര്‍ നടത്തിയിട്ടുണ്ട്.ആഗോള തലത്തിലുള്ള റിക്രൂട്ട്‌മെന്റാവും ഒഴിവുകള്‍ നികത്താനായി കമ്പനി നടത്തുകയെന്നും ആമസോണ്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Scroll To Top