Tuesday December 06, 2016
Latest Updates

ആമസോണില്‍ വന്‍ വിലക്കിഴിവ്

ആമസോണില്‍ വന്‍ വിലക്കിഴിവ്

ലണ്ടന്‍: പ്രമുഖ ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണില്‍ വന്‍ വിലക്കിഴിവ്. ഇലക്ട്രോണിക് സാധനങ്ങള്‍ മുതല്‍ വസ്ത്രങ്ങള്‍ വരെ കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ മുതല്‍ പെര്‍ഫ്യൂമുകള്‍ വരെ സര്‍വസാധനങ്ങള്‍ക്കും വിലക്കിഴിവുണ്ട്. എന്നാല്‍ ഈ വിലക്കിഴിവ് പരമാവധി മുതലാക്കി പരമാവധി പണം ലാഭിക്കാന്‍ നാം ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. നവംബര്‍ 24 തിങ്കളാഴ്ച മുതലാണ് ബ്ലാക്ക് ഫ്രൈഡേയോട് അനുബന്ധിച്ചുള്ള വ്യാപാരം തുടങ്ങുന്നത്. ഇതിന് മുമ്പ് തന്നെ ആമസോണിന്റെ സ്റ്റോക്കിലുള്ള മികച്ച ഉല്‍പ്പന്നങ്ങളും അവയുടെ ഓഫറുകളും അറിഞ്ഞിരിക്കുക. 

ആമസോണ്‍ ഭൂരിപക്ഷം ഉല്‍പ്പന്നങ്ങളും സൗജന്യമായി ഡെലിവര്‍ ചെയ്യുന്നു. ആമസോണില്‍ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ക്ക് 30 ദിവസത്തെ ട്രയല്‍ കാലാവധി ആമസോണ്‍ അനുവദിക്കുന്നു. നിങ്ങള്‍ക്ക് വേണ്ടാത്ത ഉല്‍പ്പന്നങ്ങള്‍ 30 ദിവസത്തിനകം ക്യാന്‍സല്‍ ചെയ്യുന്നില്ലെങ്കില്‍ മുഴുവന്‍ പണവും കൊടുക്കേണ്ടി വരുമെന്ന് ഓര്‍ക്കുക. സൈറ്റില്‍ നിലവിലുള്ള വിലക്കിഴിവ് ആമസോണ്‍ സൈറ്റ് പരിശോധിച്ച് അറിയാവുന്നതാണ്. 

ആമസോണിന്റെ ബ്ലാക്ക് ഫ്രൈഡേ പേജില്‍ നവംബര്‍ 21 മുതല്‍ ദിവസേന മത്സരങ്ങളും ഗാഡ്ജറ്റുകള്‍ സമ്മാനവുമുണ്ട്. സൈബര്‍ മണ്ടേയിലും മികച്ച ഓഫറുകള്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിലക്കിഴിവും മറ്റ് ഓഫറുകളും ശ്രദ്ധിച്ച് ഷോപ്പിംഗ് നടത്തിയാല്‍ ആമസോണിന്റെ ഈ വിലക്കിഴിവ് പരമാവധി പ്രയോജനപ്പെടുത്താനാക്കും

Scroll To Top