Saturday December 10, 2016
Latest Updates

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സമ്മര്‍ സെയ്‌ലിനു തുടക്കം

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സമ്മര്‍ സെയ്‌ലിനു തുടക്കം

ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ പ്രമുഖരായ ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ സമ്മര്‍ സെയിലിനു തുടക്കമായി. ഇന്നു മുതല്‍ വെള്ളിയാഴ്ച വരെ നീളുന്ന പദ്ധതിയില്‍ മൊബൈല്‍ ഫോണുകള്‍, ക്യാമറ, ടാബ്ലെറ്റ്്, ലാപ്‌ടോപ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കിഴിവുണ്ട്. നിരവധി മറ്റ് ഉത്പന്നങ്ങളും ഓഫറിനു കീഴില്‍ ആമസോണ്‍ ഓണ്‍ലൈനില്‍ എത്തിച്ചിട്ടുണ്ട്.

ഗൃഹോപകരണങ്ങള്‍, പുസ്തകങ്ങള്‍, സംഗീതം തുടങ്ങിയ ഇനങ്ങളിലുള്ള ഉത്പന്നങ്ങള്‍ക്ക് 60 ശതമാനത്തോളം കിഴിവു നല്‍കുന്നുണ്ട്. ബ്യൂട്ടി പ്രൊഡക്റ്റ്, ബേബി പ്രൊഡക്റ്റ്‌സ് തുടങ്ങിയ ഇനങ്ങളം ിലുഡെസ്‌ക് ടോപ്പിലും മൊബൈല്‍ ആപ്പിലും ഓഫറിന്റെ പെരുമഴ പെയ്യുകയാണ്. 5000 രൂപയ്ക്കു മേലുള്ള ഇടപാടുകള്‍ക്ക് എസ്ബിഐ കാര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍ 15 ശതമാനം ക്യാഷ് ബാക്ക് ഓഫറും കിട്ടും. ഒരു കാര്‍ഡിന് 1500 രൂപയാണു പരമാവധി ക്യാഷ് ബാക്ക് നിജപ്പെടുത്തിയിരിക്കുന്നത്.

സമ്മര്‍ സീസണില്‍ വ്യാപാരോത്സവത്തിന്റെ മേളം സൃഷ്ടിക്കുകയാണ് ഗ്രേറ്റ് ഇന്ത്യന്‍ സമ്മര്‍ സെയിലിലൂടെ ലക്ഷ്യമിടുന്നതെന്ന് ആമസോണ്‍ ഇന്ത്യ കാറ്റഗറി മാനെജ്‌മെന്റ് വിഭാഗം മേധാവി സമീര്‍ കുമാര്‍ പറഞ്ഞു.

 

Scroll To Top