Friday December 09, 2016
Latest Updates

ഹോള്‍ സെയില്‍ വില്‍പ്പനക്കാര്‍ക്കായി ആമസോണ്‍ ഇന്ത്യയുടെ പുതിയ വെബ്‌സൈറ്റ്

ഹോള്‍ സെയില്‍ വില്‍പ്പനക്കാര്‍ക്കായി ആമസോണ്‍ ഇന്ത്യയുടെ പുതിയ വെബ്‌സൈറ്റ്

മൊത്ത വിതരണക്കാര്‍ക്കുവേണ്ടി ആമസോണ്‍ ഇന്ത്യയുടെ പുതിയ ഷോപ്പിംഗ് വെബ് സൈറ്റ് വരുന്നു. രജിസ്റ്റര്‍ ചെയ്ത മൊത്തക്കച്ചവടക്കാര്‍ക്കയിരിക്കും സേവനം ഉലഭ്യമാവുക.

ചൈനീസ് ഭീമനായ ആലിബാബ ഡോട്ട്‌കോമിന്റെ മാതൃക അവലംബിച്ചാണ് പുതിയ വിപണന തന്ത്രവുമായി ആമസോണ്‍ ഇന്ത്യയിലെത്തുന്നത്. മെയ് രണ്ടാമത്തെ ആഴ്ചയോടെ സേവനം ലഭ്യമായി തുടങ്ങും. ബാംഗ്ലൂരിലായിരിക്കും സേവനം ആദ്യം ലഭ്യമാവുക. ഓഫീസ് ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങി ഒട്ടനവധി വിഭാഗങ്ങളില്‍ വെബ്‌സൈറ്റില്‍ വില്‍പനയുണ്ടാകും. കുറഞ്ഞത് 1000 രൂപയ്‌ക്കെങ്കിലും ഉത്പന്നങ്ങള്‍ വാങ്ങേണ്ടി വരും.

വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുമാത്രമായിരിക്കും ഉത്പന്നങ്ങള്‍ വിതരണം നടത്തുക. ചെറുകിട കച്ചവടക്കാര്‍ക്ക് ആമസോണ്‍ വഴി ഉത്പന്നങ്ങള്‍ വാങ്ങി പ്രാദേശിക വിപണിയില്‍ വിപണനം നടത്താനുള്ള സൌകര്യവുമുണ്ടാകും.

 

Scroll To Top