Monday December 05, 2016
Latest Updates

അമര്‍ അക്ബര്‍ അന്തോണി ഇന്ന് മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിന് 

അമര്‍ അക്ബര്‍ അന്തോണി ഇന്ന് മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിന് 

ഡബ്ലിന്‍:നടനും ഗായകനുമായ നാദിര്‍ ഷാ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി ഇന്ന് മുതല്‍ ഡബ്ലിനില്‍ പ്രദര്‍ശനത്തിനെത്തും. രണ്ടു മണിക്കൂറിലധികം നേരം, നമ്മള്‍ പ്രതീക്ഷിക്കുന്ന ടിപ്പിക്കല്‍ നാദിര്‍ഷാ ലൈനില്‍ ശുദ്ധഹാസ്യവും പൊട്ടിച്ചിരികളുമായി തിയേറ്റര്‍ നിറയുന്ന അമര്‍ അക്ബര്‍ അന്തോണി കേരളത്തിലെ തീയേറ്ററുകളില്‍ വന്‍ വിജയമായി ഇപ്പോഴും പ്രദര്‍ശനം തുടരുന്നു.

ഡബ്ലിനില്‍ ഇന്ന് രാവിലെയാണ് രണ്ടു പ്രദര്‍ശനങ്ങളും :റാനിലയ്ക്കടുത്തുള്ള റാത്ത്‌മൈന്‍സിലെ ഒമിനി പ്ലെക്‌സയിലും,സാന്‍ട്രി ഐ എം സി യിലും.രാവിലെ 11.45 നാണ് പ്രദര്‍ശന സമയം 

കോര്‍ക്ക്– ഒമ്‌നി പ്ലെക്‌സ 

വാട്ടര്‍ ഫോര്‍ഡ്- ഒമ്‌നി പ്ലെക്‌സ

സ്ലൈഗോ– ഒമ്‌നി പ്ലെക്‌സ

ആന്‍ട്രിം-ഒമ്‌നി- പ്ലെക്‌സ 

ലിമറിക്ക് -ഒമ്‌നി പ്ലെക്‌സ 

ബെല്‍ഫാസ്റ്റ്– ഒമ്‌നി പ്ലെക്‌സ

ഡറി -ഒമ്‌നി പ്ലെക്‌സ

എന്നിവിടങ്ങളിലും ഇന്ന് 11.45 നു സിനിമ പ്രദര്‍ശനം ഉണ്ടായിരിക്കും.

നാളെ(നവംബര്‍ 22,ശനി)ഗാള്‍വേ ഐ എം സി യില്‍ വൈകിട്ട് 7 നാണ് അമര്‍ അക്ബര്‍ അന്തോണിയുടെ പ്രദര്‍ശനം.കാവനില്‍(ഓഡിയോണ്‍) നാളെ ഉച്ചയ്ക്ക് 11.45 നും,ലെറ്റര്‍ക്കെന്നിയില്‍ 12 മണിയ്ക്കും’ അമര്‍ അക്ബര്‍ അന്തോണി’യെത്തും 

Scroll To Top