Wednesday December 07, 2016
Latest Updates

ജ്യോതിര്‍മയി വീണ്ടും വിവാഹിതയായി, വരന്‍ അമല്‍ നീരദ്.

ജ്യോതിര്‍മയി വീണ്ടും വിവാഹിതയായി, വരന്‍ അമല്‍ നീരദ്.

ചലച്ചിത്ര നടി ജ്യോതിര്‍മയിയും സംവിധായകന്‍ അമല്‍ നീരദും വിവാഹിതരായി. അമല്‍ നീരദിന്റെ വീട്ടില്‍ വച്ചാണ് വിവാഹം നടന്നത്. കൊച്ചിസൗത്ത് രജിസ്ട്രാര്‍ ഓഫീസര്‍ അമല്‍ നീരദിന്റെ വീട്ടിലെത്തി വിവാഹം രജിസ്റ്റര്‍ ചെയ്തു. ജ്യോതിര്‍മയിയുടെ രണ്ടാം വിവാഹമാണിത്. വിവാഹത്തില്‍ അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമേ പങ്കെടുപ്പിച്ചിരുന്നുള്ളൂ.

നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ച അമല്‍ നീരദ് മമ്മൂട്ടിയുടെ ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് സംവിധായകന്റെ കുപ്പായം അണിയുന്നത്. ഫഹദ് ഫാസില്‍ നായകനായ ഇയ്യോബിന്റെ പുസ്തകമാണ് അമല്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം.

ദിലീപ് നായകനായി അഭിനയിച്ച മീശമാധവന്‍ എന്ന ചിത്രത്തിലൂടെയാണ് ജ്യോതിര്‍മയി അഭിനയ രംഗത്തേക്കെത്തുന്നത്. തുടര്‍ന്ന് നിരവധി മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചു. 2004 സെപ്റ്റംബര്‍ ആറിന് എറണാകുളം കടവന്ത്ര സ്വദേശിയും സോഫറ്റ്‌വെയര്‍ എന്‍ജിനീയറുമായ നിഷാന്ത് കുമാറിനെ വിവാഹം കഴിച്ചിരുന്നു. ഏഴു വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് 2011ല്‍ ഇരുവരും വിവാഹമോചനം നേടിയിരുന്നു.

 

Scroll To Top