Saturday December 03, 2016
Latest Updates

ആം ആദ്മിയുടെ കന്നി ബജറ്റ്:ജനങ്ങള്‍ തീരുമാനിക്കുന്ന പദ്ധതിയ്ക്കും പണം!

ആം ആദ്മിയുടെ കന്നി ബജറ്റ്:ജനങ്ങള്‍ തീരുമാനിക്കുന്ന പദ്ധതിയ്ക്കും പണം!

ന്യൂഡല്‍ഹി:ആം ആദ്മിയുടെ കന്നി ബജറ്റില്‍ ജനങ്ങള്‍ തീരുമാനിക്കുന്ന പദ്ധതിയ്ക്കും പണം!.സ്വരാജ് ഫണ്ട് എന്ന പേരിലാണ് ഈ പദ്ധതി ഇതു പ്രകാരം അതതു മണ്ഡലത്തിലെ ജനങ്ങള്‍ തീരുമാനിക്കുന്ന പദ്ധതികള്‍ക്ക് 20 കോടി രൂപ വീതം അനുവദിക്കും. 70 മണ്ഡലങ്ങളില്‍ 11 എണ്ണത്തിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. 

വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിയാണ് ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാറിന്റെ കന്നി ബജറ്റ് അവതരിപ്പിച്ചത്. 9836 കോടി രൂപയാണ് വിദ്യാഭ്യാസ മേഖലക്കായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അവതരിപ്പിച്ച ബജറ്റില്‍ വകയിരുത്തിയത്. എല്ലാ കോളജുകളിലും ഗ്രാമങ്ങളിലും സൗജന്യ വൈഫൈ നല്‍കുമെന്നാണ് മറ്റൊരു പ്രധാന വാഗ്ദാനം. 
ആം ആദ്മി (സാധാരണ മനുഷ്യന്‍) തയാറാക്കിയ രാജ്യത്തെ ആദ്യ സ്വരാജ് ബജറ്റാണിതെന്ന് ബജറ്റ് അവതരണത്തിനിടെ സിസോദിയ പറഞ്ഞു. 253 കോടി രൂപയുടെ സ്വരാജ് ഫണ്ടാണ് ബജറ്റിലെ മറ്റൊരു പ്രധാന നിര്‍ദേശം. 
കുടിവെള്ളം മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ മൂന്നു വര്‍ഷത്തിനകം ഡല്‍ഹിയില്‍ പൂര്‍ണമായി കുടിവെള്ളം ഉറപ്പാക്കുമെന്ന് പ്രഖ്യാപിക്കുന്നു.
കുടിവെള്ളമേഖലയെ നിയന്ത്രിക്കുന്ന ടാങ്കര്‍മാഫിയയെ നിലക്കുനിര്‍ത്തും. രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ വീതം നല്‍കും. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 10 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ നല്‍കും. പെണ്‍കുട്ടികള്‍ക്ക് പലിശനിരക്കില്‍ കുറവുണ്ടാകും. യമുനാ നദി ശുചീകരിച്ച് അഞ്ചുവര്‍ഷം കൊണ്ട് മികച്ച വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റും. മാധ്യമപ്രവര്‍ത്തകര്‍ക്ക് ന്യായവേതനം ഉറപ്പാക്കുന്ന മജീദിയ വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
തൊഴില്‍ചെയ്യുന്ന സ്ത്രീകള്‍ക്കായി ആറ് ഹോസ്റ്റലുകള്‍ തുറക്കും. സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ ബസുകളില്‍ പൊലിസുകാരെ നിയോഗിക്കും. വയോജനസദനങ്ങളും തുറക്കും. എല്ലാ പൊതുഗതാഗത സംവിധാനങ്ങളിലും ജി.പി.എസ് നിര്‍ബന്ധമാക്കും. ബസുകളില്‍ സി.സി.ടി.വി കാമറ നിര്‍ബന്ധമാക്കും. ഗതാഗതമേഖലക്കായി 3695 കോടി രൂപ നീക്കിവെക്കുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. 

Scroll To Top