Saturday December 03, 2016
Latest Updates

ആ ആദ്മി പാര്‍ട്ടിയ്ക്ക് മുന്നേറ്റമെന്ന് സമ്മതിച്ച് ആര്‍ എസ് എസ് മുഖപത്രം 

ആ ആദ്മി പാര്‍ട്ടിയ്ക്ക് മുന്നേറ്റമെന്ന് സമ്മതിച്ച് ആര്‍ എസ് എസ് മുഖപത്രം 

ന്യൂഡല്‍ഹി:ആം ആദ്മി പാര്‍ട്ടിയ്ക്ക് ഡല്‍ഹിയില്‍ മുന്നേറ്റമുണ്ടെന്നു ആര്‍.എസ്.എസ് മുഖപത്രം.ഡല്‍ഹി തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ബി.ജെ.പിയുടെ നില തൃപ്തികരമല്ലെന്ന തുറന്ന നിലപാടാണ് ആര്‍ എസ് എസ്സിന്. ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള മത്സരം ശക്തമാവുമെന്നും ആര്‍.എസ്.എസ് നിരീക്ഷിക്കുന്നുണ്ട്.

49 ദിവസത്തെ ഭരണത്തിന് ശേഷം കെജരിവാള്‍ അധികാരം ഉപേക്ഷിച്ച് പോയപ്പോള്‍ എ.എ.പിക്ക് മധ്യ വര്‍ഗ്ഗത്തിനിടയിലുള്ള താല്പര്യം കുറഞ്ഞിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ലെന്നും പത്രം വിലയിരുത്തുന്നു. എന്നാല്‍ കോണ്‍ഗ്രസ്സിന് ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഒന്നും ചെയ്യാനില്ലെന്നാണ് പത്രം അഭിപ്രായപ്പെടുന്നത്.

കിരണ്‍ ബേദിയെ ഡല്‍ഹിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതില്‍ മുതിര്‍ന്ന നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ബി.ജെ.പിയുടെ നില പരുങ്ങലിലാണെന്ന് ആര്‍.എസ്.എസ് സമ്മതിച്ചിരിക്കുന്നത്.

കിരണ്‍ ബേദിയുടെ പ്രവര്‍ത്ത പാരമ്പര്യം മികച്ച മുഖ്യമന്ത്രിയെ ഡല്‍ഹിക്ക് സമ്മാനിക്കുമെന്ന് പത്രം അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും ബേദിയോടുള്ള നേതാക്കളുടെ അതൃപ്തിയുടെ ആര്‍.എസ്.എസ് തുറന്ന് പ്രകടിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും കെജരിവാളിനെതിരെ നേരിടാന്‍ ബേദി തന്നെയാണ് ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് എന്ന അനുമാനമാണ് പത്രം നടത്തുന്നത്.


Scroll To Top