Monday December 05, 2016
Latest Updates

ആം ആദ്മി പാര്‍ട്ടിയുടെ അയര്‍ലണ്ട് ഘടകത്തിന്റെ യോഗം വെള്ളിയാഴ്ച്ച ലൂക്കനില്‍ 

ആം ആദ്മി പാര്‍ട്ടിയുടെ അയര്‍ലണ്ട് ഘടകത്തിന്റെ യോഗം വെള്ളിയാഴ്ച്ച ലൂക്കനില്‍ 

ഡബ്ലിന്‍;അയര്‍ലണ്ടിലെ ആം ആദ്മി പാര്‍ട്ടിയുടെ രൂപീകരണത്തിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ വമ്പിച്ച തിരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം രേഖപ്പെടുത്താനും പാര്‍ട്ടിയുടെ അയര്‍ലണ്ട് ഘടകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനും വേണ്ടി ഫെബ്രുവരി 13 ന് വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിക്ക് ലൂക്കനിലെ യൂറേഷ്യാ ഹാളില്‍ യോഗം ചേരുന്നു.

2014 ഫെബ്രുവരി 18 നാണ് ആം ആദ്മി പാര്‍ട്ടിയുടെ അയര്‍ലണ്ട് ഘടകം രൂപീകരിച്ചത്.പ്രവാസി വോട്ടവകാശം സാധ്യമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ രീതിയില്‍ അഴിമതിയ്‌ക്കെതിരെ പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനും ആം ആദ്മി പാര്‍ട്ടിയുടെ നയങ്ങളോട് ചേര്‍ന്ന് ഭാരതത്തിന്റെ രാഷ്ട്ര പുന:നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ പങ്കുചേരാനും താത്പര്യമുള്ള എല്ലാവരെയും യോഗത്തില്‍ പങ്കെടുക്കുവാനായി ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :08741 83399 

Scroll To Top