Sunday December 11, 2016
Latest Updates

അയര്‍ലണ്ടിലും ആം ആദ്മി പാര്‍ട്ടി ശക്തമാക്കും ,പിന്തുണ അറിയിച്ച് ഐറിഷ് പീസ് കമ്മീഷണറും 

അയര്‍ലണ്ടിലും ആം ആദ്മി പാര്‍ട്ടി ശക്തമാക്കും ,പിന്തുണ അറിയിച്ച് ഐറിഷ് പീസ് കമ്മീഷണറും 

ഡബ്ലിന്‍ :ആം ആദ്മിയുടെ വിജയം തെളിയിക്കുന്നത് ആത്യന്തിക വിജയം സത്യത്തിനു തന്നെയായിരിക്കുമെന്ന് എന്നാണെന്ന് ഐറിഷ് പീസ് കമ്മിഷണര്‍ ഡോ. ജസ്ബീര്‍ സിംഗ് പുരി. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേടിയ അഭൂതപൂര്‍വമായ വിജയത്തിന്റെ ഡബ്ലിനിലെ ആഘോഷ ചടങ്ങില്‍ ഉത്ഘാടന പ്രസംഗം നടത്തുമ്പോഴാണ് അയര്‍ലണ്ടിലെ പീസ് കമ്മിഷണറായ ഡോ. ജസ്ബീര്‍ സിംഗ് പുരി ആം ആത്മി പാര്‍ട്ടിയുടെ ഈ കാലഘട്ടത്തിലെ പ്രസക്തിയെക്കുറിച്ചു പരാമര്‍ശിച്ചത്.

നല്ലതുമാത്രം കാണാന്‍ ആഗ്രഹിക്കുന്ന വ്യക്തികളാണ് ആം ആത്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത് എന്നത് ഈ പാര്‍ട്ടിക്കു മാത്രം അവകാശപ്പെടാവുന്ന പ്രത്യേകതയാണെന്ന് യൂറേഷ്യ സൂപ്പര്‍ മാര്‍ക്കറ്റിലെ ഹാളില്‍ സദസ്സിനെ അഭിസംബോധന ചെയ്തുകൊണ്ട് ഡോ. പുരി പറഞ്ഞു. 

അയര്‍ലണ്ടിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ഏതു ആവശ്യത്തിനും ആം ആദ്മി പാര്‍ട്ടി മുന്നോട്ടു വരണമെന്നും അവരോടൊപ്പം ചേര്‍ന്നുകൊണ്ട് ഐറിഷ് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മുന്‍നിരയില്‍ താന്‍ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു പറഞ്ഞു.അയര്‍ലണ്ടിലെ ഇന്ത്യന്‍ വംശജനായ ആദ്യ പീസ് കമ്മീഷണറാണ് ഡോ.പൂരി.

അയര്‍ലണ്ടിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തു.അടുത്ത മാസങ്ങളില്‍ പുതിയ കര്‍മ്മ പരിപാടികള്‍ തയാറാക്കാന്‍ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ വീണ്ടും യോഗം ചേരും.

വിജയാഘോഷ സമ്മേളനത്തില്‍ ആം ആദ്മി പാര്‍ട്ടി അയര്‍ലണ്ട് യൂണിറ്റ് കണ്‍വീനര്‍ സെബി പാലാട്ടി അധ്യക്ഷനായിരുന്നു. തുടര്‍ന്ന് ആം ആദ്മി പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തു.am ap 3

Scroll To Top