Saturday December 10, 2016
Latest Updates

വിശുദ്ധ സ്മരണയില്‍ ഭരണങ്ങാനം -LIVE

വിശുദ്ധ സ്മരണയില്‍ ഭരണങ്ങാനം -LIVE

ഭരണങ്ങാനം: പ്രഭാഷണങ്ങളും തിരുക്കര്‍മ്മങ്ങളും പകര്‍ന്ന ആത്മീയചൈതന്യത്തില്‍ ഭരണങ്ങാനം ഭക്തസാഗരമായി. ചൊവ്വാഴ്ചയാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പ്രധാന തിരുനാള്‍. ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാാടനകേന്ദ്രത്തില്‍ പത്ത് ദിവസമായി നടക്കുന്ന് തിരുനാള്‍ ചൊവ്വാഴ്ച നടക്കുന്ന പ്രധാന തിരുനാളോടെ സമാപിക്കും. ആയിരകണക്കിന് ഭക്തജനങ്ങളാണ് നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സഹനത്തിന്റെ അമ്മയുടെ അനുഗ്രഹം തേടി ഭരണങ്ങാനം തീര്‍ത്ഥാടനകേന്ദ്രത്തിലെത്തുന്നത്.

ഇന്ന് നടക്കുന്ന പ്രധാന തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാവിലെ 7ന് തീര്‍ത്ഥാടനകേന്ദ്രത്തില്‍ മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ നേര്‍ച്ചയപ്പം വെഞ്ചരിക്കുന്നതോടെ പ്രധാന തിരുനാളിന്റെ ചടങ്ങുകള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് ഇടവക ദേവാലയത്തില്‍ കുര്‍ബ്ബാന അര്‍പ്പിക്കും. 10ന് ഇടവക ദേവാലയത്തില്‍ നടക്കുന്ന തിരുനാള്‍ റാസയ്ക്ക് പാലാ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഉച്ചയ്ക്ക് 12ന് ആഘോഷമായ തിരുനാള്‍ ജപമാല പ്രദക്ഷിണം നടക്കും. 
താഴെയുള്ള ലിങ്കില്‍ നിന്നും ഭരണങ്ങാനത്തെ ഇന്നത്തെ തിരുനാള്‍ ആഘോഷങ്ങളുടെ ലൈവ് റിപ്പോര്‍ട്ട് കാണാം
http://feastonlive.com/alphonsa/?refer=alphonsa.net
ലാളിത്യത്തിന്‍െ മാതൃകയായ അല്‍ഫോന്‍സാമ്മയുടെ തിരുനാളില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ആത്മീയ തിരുക്കര്‍മ്മങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. വിവിധ സഭാ വിഭാഗങ്ങളുടെ മെത്രാന്‍മാര്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ കുര്‍ബ്ബാനയര്‍പ്പിച്ച് സന്ദേശം നല്കി. വൈകീട്ട് നടക്കുന്ന ജപമാല പ്രദക്ഷിണങ്ങളിലും നിരവധി വിശ്വാസികള്‍ പങ്കാളികളായി. ക്ഷമയോടെ ദൈവത്തിനായി കാത്തിരിക്കുമ്പോഴാണ് അനുഗ്രഹങ്ങള്‍ ലഭിക്കുകയെന്ന് ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനി പറഞ്ഞു. തീര്‍ത്ഥാടനകേന്ദ്രത്തില്‍ കുര്‍ബ്ബാനയര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു അദേഹം. ജീവിതത്തില്‍ സുഖസമൃദ്ധിക്കായി കഠിനശ്രമങ്ങള്‍ നടത്തുമ്പോഴും ദൈവത്തെ മറക്കാന്‍ പാടില്ല. മനുഷ്യജീവിതത്തില്‍ ദൈവമഹത്വം എപ്പോഴാണ് ലഭിക്കുകയെന്ന് പറയാന്‍ കഴിയുകയില്ലെന്നും അദേഹം പറഞ്ഞു. 

Scroll To Top