Thursday December 08, 2016
Latest Updates

ആരാധകര്‍ക്ക് ജന്മദിന സമ്മാനമായി അല്ലു അര്‍ജുന്‍ ട്വിറ്ററില്‍

ആരാധകര്‍ക്ക് ജന്മദിന സമ്മാനമായി അല്ലു അര്‍ജുന്‍ ട്വിറ്ററില്‍

പവന്‍ കല്യാണിനും സൂര്യക്കും ശേഷം മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ കൂടി ഈ വര്‍ഷം ട്വിറ്ററില്‍ അരങ്ങേറ്റം കുറിച്ചു. ടോളിവൂഡിലെ എന്നല്ല ഇന്ത്യയിലെ തന്നെ എറ്റവും മികച്ച ഡാന്‍സര്‍മാറില്‍ ഒരാളായി എണ്ണപ്പെടുന്ന അല്ലു അര്‍ജുനാണ് തന്റെ ജന്മദിനമായ ഇന്ന് ട്വിറ്ററില്‍ തുടക്കം കുറിച്ചിരിക്കുന്നത്. താരം ഇന്ന് തന്റെ 33 ആം ജന്മദിനം ആഘോഷിക്കുകയാണ്.

‘ചലോ ചലോ ചലോ, ലൈഫ് സെറ്റ് മിലോ…ഇധൊ കൊത്ത ചാപ്റ്റര്‍… ജസ്റ്റ് സേ ഹലോ!’ ഇതായിരുന്നു താരത്തിന്റെ ആദ്യ ട്വീറ്റ്. അക്കൗണ്ട് പ്രവര്‍ത്തിപ്പിക്കുന്നത് താന്‍ തന്നെയാണെന്നും ഇടനിലക്കാര്‍ ഒന്നുമില്ലെന്നും കാണിച്ച് ഒരു വീഡിയോയും താരം പോസ്റ്റ് ചെയ്തിരിക്കുന്നു.

നേരത്തെ തെലുങ്ക് താരമായ പവന്‍ കല്യാണ്‍ ജനുവരി ഒന്നിനും, തമിഴ് താരം സൂര്യ തന്റെ ജന്മദിനത്തിനും ട്വിറ്ററില്‍ എത്തിയിരുന്നു. ഭാര്യ ജ്യോതികയുടെ തിരിച്ചു വരവ് ചിത്രം സൂര്യ ട്വിറ്ററിലാണ് ആദ്യമായി അവതരിപ്പിച്ചത്.

തങ്ങള്‍ക്ക് ഇതിനേക്കാള്‍ മികച്ചൊരു ജന്മദിന സമ്മാനം ലഭിക്കാനില്ലെന്ന് താരത്തിന്റെ ആരാധകര്‍ പ്രതികരിച്ചു. തുടങ്ങി മണിക്കൂറുകള്‍ മാത്രമായ അക്കൌണ്ടിന് ഇപ്പോള്‍ തന്നെ 20000നു മുകളില്‍ ഫോളോവേഴ്‌സ് ഉണ്ട്.

 

 

Scroll To Top