Monday December 05, 2016
Latest Updates

ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ആരോപണം ,യൂ ഡി എഫ് ഊരാക്കുടുക്കിലേയ്ക്ക് 

ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ആരോപണം ,യൂ ഡി എഫ് ഊരാക്കുടുക്കിലേയ്ക്ക് 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് ഊരാക്കുടുക്കായി മാറിയ പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ മുഖ്യപ്രതി മുഖ്യമന്ത്രിയാണെന്നു ധ്വനിപ്പിച്ചുകൊണ്ട്, സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍ നടത്തിയ പരാമര്‍ശം ഭരണ നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.

കോഴക്കഥകളും വിവാദങ്ങളും കൊണ്ടു പൊറുതിമുട്ടിയ സര്‍ക്കാരിന്റെ നെഞ്ചത്തു കുത്തിയ സ്ഥിതിയാണ് പോകുന്ന പോക്കില്‍ ഇ.കെ ഭരത് ഭൂഷണ്‍ നടത്തിയ വെടിപൊട്ടിക്കല്‍.ഇന്ന് ഒരു ടി വി ചാനല്‍ ഇത് സംബന്ധിച്ച തെളിവുകള്‍ പുറത്തുവിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

തിരുവന്തപുരത്ത് പാറ്റൂരില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയും വാട്ടര്‍ അതോറിറ്റിയുടെ ഭൂമിയും കൈയേറി് ഫ്‌ളാറ്റ് നിര്‍മിച്ചു. ഇതു വ്യക്തമായ ശേഷവും സര്‍ക്കാര്‍ സ്ഥലം കൈയേറിയില്ലെന്നുള്ള നിലപാടില്‍ അധികൃതര്‍ എത്തുകയായിരുന്നു. ഇതാണ് വിവാദമായ പാറ്റൂര്‍ ഭൂമി ഇടപാട്.

സര്‍ക്കാരിന്റെ ഡാറ്റാ ബാങ്കിലുള്ള ഭൂമിയാണ് കൈയ്യേറിയത്. 31 സെന്റ് ഭൂമിയാണ് നഷ്ടമായത്.

പാറ്റൂര്‍ ഭൂമിയിടപാടില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം നടപ്പാക്കുക മാത്രമാണ് ചീഫ് സെക്രട്ടറി എന്ന നിലയില്‍ താന്‍ ചെയ്തതെന്നായിരുന്നു ഭരത്ഭൂഷണ്‍ പറഞ്ഞത്. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂമി കൈയേറ്റത്തെക്കുറിച്ചുള്ള നാലംഗ ഉപസമിതിയുടെ റിപ്പോര്‍ട്ട് കൈമാറുക മാത്രമേ താന്‍ ചെയ്തുള്ളൂ. മറ്റെല്ലാ കാര്യങ്ങളും തീരുമാനിച്ചത് മുഖ്യമന്ത്രിയാണ്. സ്വകാര്യ വ്യക്തി സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടില്ലെന്നായിരുന്നു ഉപ സമിതി റിപ്പോര്‍ട്ടില്‍. ആ റിപ്പോര്‍ട്ടിന്‍മേല്‍ നടപടി എടുത്തതും മുഖ്യമന്ത്രിയാണ്.

Scroll To Top