Saturday December 10, 2016
Latest Updates

ഡബ്ലിന്‍ പബ്ബുകളില്‍ ഇരുന്ന് അവര്‍ ഇന്നലെ പൊട്ടിക്കരഞ്ഞത് എന്തിനായിരുന്നു ?

ഡബ്ലിന്‍ പബ്ബുകളില്‍ ഇരുന്ന് അവര്‍ ഇന്നലെ പൊട്ടിക്കരഞ്ഞത് എന്തിനായിരുന്നു ?

ഡബ്ലിന്‍:ഡബ്ലിനിലെ പബ്ബുകളില്‍ സാധാരണയില്‍ അധികം തിരക്കായിരുന്നു ഇന്നലെ .കള്‍ച്ചറല്‍ നൈറ്റ് ആഘോഷങ്ങള്‍ക്കായിയാണ് അവര്‍ ഒത്തു ചേര്‍ന്നത് എന്നാരും വിചാരിക്കേണ്ട.ക്ലബ്ബുകള്‍ക്ക് അനുവദിച്ചിട്ടുള്ള ആള്‍ അയര്‍ലണ്ട് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനായുള്ള ക്വാട്ടാ ടിക്കറ്റുകള്‍ നറുക്കെടുപ്പിലൂടെ ഭാഗ്യവാന്‍മാരെ തേടിയെത്തുന്ന ദിവസമായിരുന്നു മിക്കയിടങ്ങളിലും ഇന്നലെ.

ഭാഗ്യടിക്കറ്റുകള്‍ ലഭിച്ചവര്‍ സന്തോഷം തീര്‍ക്കാന്‍ പബ്ബുകളില്‍ ആഘോഷം തുടങ്ങിയപ്പോള്‍ അതിന്റെ എത്രയോ ഇരട്ടി പേരാണ് തങ്ങളുടെ പ്രിയപ്പെട്ട ദേശീയ ഗെയിമായ ഗേലിക്ക് ഫുട്‌ബോളിന്റെ വാര്‍ഷിക മാമാങ്കത്തിന് പ്രവേശനം ലഭിക്കാത്ത സങ്കടവുമായി എത്തിയത്. സ്ത്രീകള്‍ അടക്കമുള്ളവര്‍ ഫൈനല്‍ ടിക്കറ്റ് ലഭിക്കാതെ പൊട്ടിക്കരയുന്ന കാഴ്ച്ച പല പബ്ബുകളിലും കാണാമായിരുന്നു.ഐറിഷ്‌കാരന് ജീവശ്വാസം പോലെയാണ് ഗേലിക് ഫുട്‌ബോള്‍ എന്ന് പറയുന്നത് വെറുതെയല്ല!dub ker

ആയിരക്കണക്കിന് ഡബ്ലിന്‍ ആരാധകര്‍ ഫുട്‌ബോള്‍ ഫൈനല്‍ കാണാന്‍ ടിക്കറ്റ് ലഭിക്കാതെ നിരാശപ്പെടേണ്ടി വരും.ഡബ്ലിന്റെ ക്യാപ്റ്റനായ സ്റ്റീഫന്‍ ക്ലക്സ്റ്റണ്‍ന്റെ പാര്‍ണല്‍സിനു പോലും ടിക്കറ്റുകള്‍ കിട്ടിയില്ല. 2,500 അംഗങ്ങളുള്ള കൂലോക്ക് ക്ലബ്ബിന് അനുവദിക്കപ്പെട്ടിരിക്കുന്നത് വെറും 70 ടിക്കറ്റുകള്‍ മാത്രമാണ്. ക്ലബ്ബ് ഒഫീഷ്യല്‍സ്, മെന്‍ര്‍മാര്‍, വോളണ്ടിയര്‍മാര്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത് എന്ന് സംഘാടകരില്‍ ഒരാള്‍ പറഞ്ഞു. 

ടെംപലോഗിലെ സെന്റ് ജൂഡിന്റെ ഇ എ എ ക്ലബ്ബിലെ 350 മെമ്പര്‍മാരാണ് കഴിഞ്ഞ രാത്രി നറുക്കിടുമ്പോള്‍ തങ്ങള്‍ക്ക് ടിക്കറ്റ് ലഭിക്കുമോ എന്നറിയാന്‍ ആശങ്കാപൂര്‍വ്വം കാത്തിരുന്നത്. ടിക്കറ്റ് ക്ഷാമം എത്ര വേദനാ ജനകമാണെങ്കിലും ഡബ്ലിന്റെ നീല അണിഞ്ഞ ചുണക്കുട്ടന്മാരുടെ വിജയമാണ് എല്ലാവരും ഉറ്റു നോക്കുന്നത് എന്നാണ് ടിക്കറ്റ് കിട്ടാത്തവരെ സമാശ്വസിപ്പിക്കാന്‍ സംഘാടകര്‍ പറയുന്നത്.

എതിരാളികളായ കെറിയിലും ഉത്സവ സമാനമായ ഒരുക്കങ്ങളാണ് നടക്കുന്നത്.നാളെ വൈകിട്ട് ഡബ്ലിനിലെ ക്രോക്ക് പാര്‍ക്കില്‍ നടക്കുന്ന ഫൈനലില്‍ കെറിയെ പിന്തുണയ്ക്കുന്ന നൂറു കണക്കിന് പേര്‍ ഇന്നലെ ട്രേലിയില്‍ ഒത്തുചേര്‍ന്ന് ആഘോഷം സംഘടിപ്പിച്ചതിന്റെ ആവേശലഹരി അനുഭവിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ഐറിഷ് ടി വി ലിങ്ക് ക്ലിക്ക് ചെയ്യുക  http://www.irishtv.ie/mad-for-sam-2015-live-from-kerry

Scroll To Top