Saturday December 10, 2016
Latest Updates

കണ്ടുമുട്ടുമ്പോള്‍ കാലാവസ്ഥയെക്കുറിച്ചു സംസാരിക്കുന്ന സ്വഭാവം ഐറിഷ്‌കാര്‍ മാറ്റുന്നു….ഈ ആഴ്ച്ചത്തേയ്ക്ക് മാത്രം !

കണ്ടുമുട്ടുമ്പോള്‍ കാലാവസ്ഥയെക്കുറിച്ചു സംസാരിക്കുന്ന സ്വഭാവം ഐറിഷ്‌കാര്‍ മാറ്റുന്നു….ഈ ആഴ്ച്ചത്തേയ്ക്ക് മാത്രം !

ഡബ്ലിന്‍:അയര്‍ലണ്ടിന്റെ ഏതു ഭാഗത്ത് താമസിക്കുന്നവരായാലും കണ്ടുമുട്ടുമ്പോള്‍ സാധാരണ സംസാരം ആദ്യം ആരംഭിക്കുന്നത് കാലാവസ്ഥയെകുറിച്ചുള്ള അവരുടെ അഭിപ്രായം പറഞ്ഞു കൊണ്ടാണ്.എന്നാല്‍ ഈ ആഴ്ച്ച തമ്മില്‍ കാണുമ്പോള്‍ മിക്കവരും ആദ്യ ചോദ്യം മാറ്റുന്നത് നിങ്ങള്‍ ശ്രദ്ധിച്ചോ?ഇപ്പോള്‍ അവര്‍ ചോദിക്കുന്നത് ആരുടെ കൂടെയാണ് നിങ്ങള്‍ എന്നാണ്?

സംഭവം ഞായറാഴ്ച്ച നടക്കുന്ന ആള്‍ അയര്‍ലണ്ട് ഫുട്‌ബോള്‍ മത്സരത്തെ കുറിച്ചു തന്നെ…ഫുട്‌ബോള്‍ ലഹരി സിരകളില്‍ ഒഴുക്കുന്ന ഐറിഷ്‌കാര്‍ക്ക് ഇനി ഞായറാഴ്ച്ച കഴിഞ്ഞാലെ കാലാവസ്ഥയുടെ ചിന്ത ആദ്യം വരൂ !

സാം മുഗാരെ ട്രോഫിയ്ക്ക് വേണ്ടി ഡബ്ലിന്‍ കൗണ്ടിയും കെറിയുമായി നടക്കുന്ന ആള്‍ അയര്‍ലണ്ട് ഫുട്‌ബോള്‍ മത്സരം കാണാനെത്തുന്ന പതിനായിരക്കണക്കിന് ഫുട്‌ബോള്‍ പ്രേമികള്‍ ശനിയാഴ്ച ഡബ്ലിന്‍ നഗരം കീഴടക്കും. നീലയും നേവി നിറവും കൊണ്ട് വീടുകള്‍ അലങ്കരിയ്ക്കാനും, ബിസിനസ്സ് സ്ഥാപനങ്ങള്‍ തങ്ങളുടെ പങ്കാളിത്തം ഉറപ്പിച്ച് തങ്ങള്‍ ഡബ്ലിന്‍ ടീമിന്റെ പിന്നില്‍ ഉണ്ടെന്നു കാട്ടാനുമുള്ള ആഹ്വാനങ്ങള്‍ ഡബ്ലിന്‍ നഗരം ആവേശത്തോടെ സ്വീകരിച്ചു കഴിഞ്ഞു. ഡബ്ലിന്‍ നഗരം മത്സരത്തിന് മുന്നോടിയായി കൗണ്ടിയുടെ നിറമായ നീലയില്‍ കുളിക്കുമെന്നാണ് ഒരുക്കള്‍ സൂചിപ്പിക്കുന്നത്. 

മുന്‍ മേയര്‍ ക്രിസ്റ്റി ബര്‍ക്കിന്റെ നേതൃത്വത്തില്‍ ഡബ്ലിന് വേണ്ടിയുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ സിറ്റിയെ ത്രസിപ്പിച്ചിരിക്കുകയാണ്.എങ്ങും വൈദ്യൂത ഇല്യൂമിനെഷനുകള്‍ നടത്തണമെന്ന് പ്രചാരകര്‍ വ്യാപാരസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കെറിയില്‍ നിന്നുള്ള പച്ചപ്പടയും ആവേശത്തിലാണ്.കൌണ്ടിക്ക് അനുവദിച്ച 14000 ടിക്കറ്റുകള്‍ തീര്‍ന്നത് മിനുട്ടുകള്‍ കൊണ്ടാണ്.അത്രത്തോളം ആള്‍ക്കാര്‍ ടിക്കറ്റ് കിട്ടാതെ നിരാശരായി മടങ്ങി എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ എന്നറിയുമ്പോള്‍ കെറിക്കാരുടെ ആവേശം അളക്കാം.

ഞായറാഴ്ച്ച ക്രോക്ക് പാര്‍ക്കിലാണ് മത്സരം.മഴ ആവേശം കെടുത്താതിരിക്കട്ടെ എന്നാണ് ഐറിഷ്‌കാരുടെ ഇപ്പോഴത്തെ പ്രാര്‍ഥന.

Scroll To Top