Tuesday November 13, 2018
Latest Updates

കേരളാ ഹൗസ് ഓള്‍ അയര്‍ലണ്ട് ചെസ്സ് ചാമ്പ്യന്‍ഷിപ് നവംബര്‍ 1 ന് ലൂക്കനില്‍ 

കേരളാ ഹൗസ് ഓള്‍ അയര്‍ലണ്ട് ചെസ്സ് ചാമ്പ്യന്‍ഷിപ് നവംബര്‍ 1 ന് ലൂക്കനില്‍ 

ഡബ്ലിന്‍ :ഡബ്ലിനിലെ പ്രമുഖ മലയാളി സംഘടനയായ കേരളഹൗസ് ഏല്ലാ വര്‍ഷവും കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഓള്‍ അയര്‍ലണ്ട് ചെസ് ചാമ്പ്യന്‍ഷിപ്പ് ഈ വര്‍ഷം കേരളപ്പിറവി ദിനമായ നവംബര്‍ 1 ന് കേരളഹൗസ് ആസ്ഥാനമായ ലൂക്കനിലെ ബാലിയോവന്‍ കമ്മ്യുണിറ്റി സെന്ററില്‍ വൈകുന്നേരം 3 മുതല്‍ നടത്തപ്പെടും.

പ്രായപരിധിയുടെ അടിസ്ഥാനത്തില്‍16 വയസിന് താഴെ, 12 വയസിന് താഴെ,8 വയസിന് താഴെ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടത്തപ്പെടുക.

രാജ്യാന്തര ചെസ് മത്സരങ്ങളിലെ ടൈമര്‍ ഉപയോഗിച്ചുള്ള മത്സരങ്ങള്‍ പരിചയപ്പെടാനുള്ള അവസരം ഇത്തവണത്തെ ചെസ് ചാമ്പ്യന്‍ഷിപ്പിലൂടെ മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കും.ലോകചെസ് ഒളിമ്പ്യാഡില്‍ അയര്‍ലണ്ടിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത പൂര്‍ണ്ണിമ ജയദേവ് പ്രധാന അതിഥിയായി പങ്കെടുക്കും.

സുഗന്ധ ദ്രവ്യങ്ങളും, വ്യഞ്ജനങ്ങളും, സില്‍ക്കും സ്വര്‍ണ്ണവും ലോകവിപണിയില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഭാരതത്തില്‍ നിന്നും കുടിയേറിയപ്പോള്‍ ഒരു പക്ഷേ ചതുരംഗവും വ്യാപാരികള്‍ക്കൊപ്പം ലോകത്തിന്റെ വിവിധ കോണുകളില്‍ എത്തിയിരിക്കാം. ഭാരതത്തില്‍ നിന്നും കുടിയേറി ഇന്ന് അയര്‍ലണ്ടിന്റെ പതാക വാഹകയായി ചെസ് ഒളിമ്പ്യാഡില്‍ മത്സരിക്കുന്ന പൂര്‍ണ്ണിമയെപ്പോലുള്ള നിരവധി താരങ്ങളെ ഈ മണ്ണില്‍ നിന്നും വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ ചാമ്പ്യന്‍ഷിപ്പിലേയ്ക്ക് ഏവരുടെയും സഹകരണം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിനു ഡാനിയേല്‍ 0894052681
ബിപിന്‍ ചന്ദ് 0899492321
റോയ് കുഞ്ചലക്കാട്ട് 0892319427

Scroll To Top