Saturday January 21, 2017
Latest Updates

ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ചു; അല്‍ ജസീറക്ക് വിലക്ക്

ഇന്ത്യയുടെ ഭൂപടം തെറ്റായി കാണിച്ചു; അല്‍ ജസീറക്ക് വിലക്ക്

 

ഇന്ത്യയുടെ ഭൂപടം തെറ്റായി അവതരിപ്പിച്ചതിന് അല്‍ജസീറയുടെ സംപ്രേഷണം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പലവട്ടം ചാനലില്‍ ഭൂപടം തെറ്റായി കാണിച്ചതിന് ഇന്ത്യയിലെ സംപ്രേഷണം അഞ്ച് ദിവസത്തേക്ക് താല്‍ക്കാലികമായി തടയാനാണ് വാര്‍ത്താ വിതരണ മന്ത്രാലയം ഉപസമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

2013ലും 14ലും ഇന്ത്യന്‍ ഭൂപടം അല്‍ജസീറ തെറ്റായി കാണിച്ചതായി മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. തുടര്‍ന്ന് സര്‍വെയര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് ചാനല്‍ ക്ലിപ്പിംഗുകള്‍ കൈമാറി. സര്‍വെയര്‍ ജനറലിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് ഇപ്പോഴത്തെ നടപടി. ഇന്ത്യയുടെ ഭൂപടം ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലാണ് ചാനല്‍ കാണിച്ചതെന്ന് സമിതി വിലയിരുത്തി.

ഒരു ഭൂപടത്തില്‍ ഇന്ത്യയുടെ ഒരു ഭാഗം കാണിക്കാതിരിക്കുകയും മറ്റൊന്നില്‍ രാജ്യാന്തര അതിര്‍ത്തി വ്യക്തമാകാത്ത വിധത്തില്‍ കാണിക്കുകയുമാണ് ഉണ്ടായത്. ചാനല്‍ പ്രദര്‍ശിപ്പിച്ച മാപ്പുകളിലൊന്നില്‍ ലക്ഷദ്വീപും ആന്റമാന്‍ ദ്വീപ് സമൂഹങ്ങളും ഇന്ത്യയുടെ ഭാഗമായി കാണിക്കുന്നില്ല. 2014ല്‍ ജൂലൈ രണ്ടിന് സമാന സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22ന് വാര്‍ത്താ വിതരണ മന്ത്രാലയം ചാനലിന് ഷോ കോസ് നോട്ടീസ് അയച്ചിരുന്നു.

ഗ്ലോബല്‍ ന്യൂസ് പ്രൊവൈഡേഴ്‌സ് എന്ന രാജ്യാന്തര സോഫ്റ്റ്‌വെയര്‍ ഏജന്‍സിയില്‍ നിന്നാണ് തങ്ങള്‍ക്ക് മാപ്പുകള്‍ ലഭിക്കുന്നത് എന്നായിരുന്നു ചാനലിന്റെ വിശദീകരണം. ഇന്ത്യയുടെയും പാകിസ്താന്റെയും ഭൂപടങ്ങള്‍ കാണിക്കുമ്പോള്‍ ഇനി മുതല്‍ ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക മാപ്പ് ആധാരമാക്കുമെന്ന് ചാനല്‍ ഉറപ്പുനല്‍കി.

 

Scroll To Top