Friday January 20, 2017
Latest Updates

അയര്‍ലണ്ടില്‍ അരങ്ങുണര്‍ത്താന്‍ അളിയന്‍സ് എത്തുന്നു

അയര്‍ലണ്ടില്‍ അരങ്ങുണര്‍ത്താന്‍ അളിയന്‍സ് എത്തുന്നു

ഡബ്ലിന്‍ :മലയാളം സംഘടിപ്പിക്കുന്ന ‘അരങ്ങ്-2017’ കലാസന്ധ്യയില്‍ ഇക്കുറി മലയാളികളുടെ നൃത്ത വിസ്മയമായ അളിയന്‍സ് ടീം എത്തുന്നു.മഴവില്‍ മനോരമ നടത്തിയ ഡി-3 ഡാന്‍സ് വിജയികളുടെ കൂടെ പ്രശസ്ത കലാകാരന്മാരുടെ ഒരു നിരതന്നെയാണ് ഈസ്റ്റര്‍ ദിനത്തില്‍ ഡബ്ലിനില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ എത്തുന്നത്.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി കേരളത്തിലും പുറത്തും ഗാനമേളകളിലൂടെ പ്രശസ്തനായ ,പ്രമുഖ പിന്നണിഗായകന്‍ പന്തളം ബാലന്‍ നയിക്കുന്ന സംഗീത ഗ്രൂപ്പില്‍ പിന്നണി ഗായിക അഖില ആനന്ദും, പ്രമുഖ തബലിസ്റ്റ് പുനലൂര്‍ മുരളിയും, ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെ പ്രശസ്തനായ ഏഷ്യാനെറ്റിന്റെ സ്വന്തം കീബോര്ഡിസ്റ്റും മികച്ച ഗായകനുമായ അനൂപ് കോവളവും വേദിയില്‍ അണിനിരക്കും. കൂടാതെ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ കേരളത്തിലെ മിമിക്രി രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച രഞ്ജിത്ത് കണിച്ചികുളങ്ങരയും അരങ്ങ്-2017ന്റെ വേദിയിലെത്തും.

ഏപ്രില്‍ 16 ന് ഞായറാഴ്ച ഈസ്റ്റര്‍ ദിനത്തില്‍ സാന്‍ട്രി ക്രൌണ്‍ പ്ലാസ ഓടിറ്റൊറിയത്തില്‍ വൈകിട്ട് 6.30 നാണു അരങ്ങ് 2017 ലെ നടന ഹാസ്യ രാഗോത്സവം അരങ്ങേറുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
0872930719
0870573885
0871607720

Scroll To Top