Wednesday December 07, 2016
Latest Updates

വിജ്ഞാനഗാഥയൊരുക്കാന്‍ ഗോള്‍വേയിലെ അലിസണ്‍ കമ്പനി ഇന്ത്യയിലേയ്ക്ക്

വിജ്ഞാനഗാഥയൊരുക്കാന്‍ ഗോള്‍വേയിലെ അലിസണ്‍ കമ്പനി ഇന്ത്യയിലേയ്ക്ക്

ഗോള്‍വേ:അയര്‍ലണ്ട് കേന്ദ്രമായുള്ള അലിസണ്‍ (ALISON) ഇന്ത്യലേക്കും.ഇന്ത്യയിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഉന്നത വിദ്യാഭ്യാസമൊരുക്കുക എന്ന ലക്ഷ്യവുമായാണ് അലിസണ്‍ ഇന്ത്യയിലെത്തുന്നത്.ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്‌സ് മേഖലയില്‍ ലോകവ്യാപകമായ വിജയം നേടിയ കമ്പനിയാണ് അലിസണ്‍.സൗജന്യമായി തൊഴിലധിഷ്ഠിത കോഴ്‌സുകളാണ് ഇവര്‍ പഠിപ്പിക്കുന്നത്.സ്മാര്‍ട്ട്‌ഫോണ്‍ വഴിയും കോഴ്‌സിന്റെ ഭാഗമാകാന്‍ കഴിയും. ക്ലാസ് റും പഠനത്തിന്റെ പോരായ്മകള്‍ തിരിച്ചറിഞ്ഞാണ് വ്യക്തിയധിഷ്ഠിതമായ പഠനത്തെ പ്രോല്‍സാഹിപ്പിക്കുന്നത് കമ്പനി സി ഇ ഓ മൈക്ക് ഫീറിക്ക് പറയുന്നു.

ഓണ്‍ലൈന്‍ ഓപ്പണ്‍ കോഴ്‌സ് മേഖലയില്‍ ലോകവ്യാപകമായ വിജയം നേടിയ കമ്പനിയാണ് അലിസണ്‍.അലിസന് 750 കോഴ്‌സുകളിലായി ഏഴ് മില്യണ്‍ വിദ്യാര്‍ത്ഥികളാണ് ഉള്ളത്. ആഫ്രിക്കയിലും ഇന്ത്യയിലുമാണ് ഇവര്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്ന രാജ്യങ്ങള്‍. കണക്കുകള്‍ പ്രകാരം 2020 ഓടുകൂടി ഇന്ത്യയിലെ 65 ശതമാനം ആളുകളിലും സ്മാര്‍ട്ട് ഫോണ്‍ എത്തിച്ചേരും.
ഇത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രേരിപ്പിക്കുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് മൈക്ക് പറഞ്ഞു.നിരീക്ഷണത്തില്‍ കാണാന്‍ സാധിച്ചത് ഇന്ത്യയിലെ മാതാപിതാക്കള്‍ ബിരുദങ്ങള്‍ നേടുന്നതിനെ മാത്രമാണ് പ്രോത്സാഹിപ്പിക്കുന്നത് എന്നാണ്. അല്ലാതെ ശരിയായ അറിവ് നേടുന്നതില്‍ ഇവര്‍ വലിയ താല്‍പര്യം കാണിക്കുന്നില്ലെന്ന് കരുതണം പ്രാവീണ്യമുള്ള തൊഴിലുകള്‍ പഠിപ്പിക്കുന്നത് വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top