Wednesday May 24, 2017
Latest Updates

ഗാര്‍ഡ കമ്മിഷണര്‍ക്കെതിരെ ആരോപണം: കമ്മിഷന്‍ അന്വേഷിക്കും

ഗാര്‍ഡ കമ്മിഷണര്‍ക്കെതിരെ ആരോപണം: കമ്മിഷന്‍ അന്വേഷിക്കും

ഡബ്ലിന്‍:ഗാര്‍ഡയ്ക്ക് രഹസ്യ വിവരം നല്‍കിയയാളെ (വിസില്‍ ബ്ലോവര്‍) ഇല്ലാതാക്കാന്‍ കൂട്ടുനിന്നു എന്ന ആരോപണത്തില്‍ ഗാര്‍ഡ കമ്മിഷണര്‍ നോയ്റിന്‍ ഒ സള്ളിവനെതിരെ ഉയര്‍ന്ന ആരോപണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ കമ്മിഷനെ നിയോഗിച്ചു. മുന്‍ ഹൈക്കോടതി ജഡ്ജ് ലാര്‍ഫ്ളെയ്ത്ത് ഒ നീലിനെയാണ് ആരോപണങ്ങളെപ്പറ്റി അന്വേഷിക്കാനായി ഉപപ്രധാനമന്ത്രി ഫ്രാന്‍സസ് ഫിറ്റ്ജെറാള്‍ഡ് നിയോഗിച്ചത്. രഹസ്യ വിവരം നല്‍കിയയാളെ ഇല്ലാതാക്കാന്‍ മുതിര്‍ന്ന രണ്ട് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ ശ്രമിച്ചുവെന്നും. ഇക്കാര്യം സള്ളിവന് അറിയാമായിരുന്നു എന്നുമാണ് ആരോപണം.

കമ്മിഷനോട് ആറ് ആഴ്ചയ്ക്കുള്ളില്‍ അന്വേണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ആറാഴ്ച വളരെ ചെറിയ കാലയളവാണെന്നും, അന്വേഷണം കടലാസില്‍ മാത്രമാണ് നടക്കുക എന്നും ഇന്‍ഡിപെന്‍ഡന്റ്സ് ഫോര്‍ ചെയ്ഞ്ച് ടിഡി മിക്ക് വാലസ് വിമര്‍ശനമുന്നയിച്ചു. എങ്കിലും ക്രിസ്മസിനു മുന്നേ ഗാര്‍ഡ കമ്മിണറുടെ സ്ഥാനം തെറിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Scroll To Top