Thursday December 08, 2016
Latest Updates

മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാവാന്‍ ആലിബാബ

മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാവാന്‍ ആലിബാബ

ഇന്ത്യയുടെ സ്വപ്ന പദ്ധതികളായ മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ എന്നീ പദ്ധതികളില്‍ പങ്കാളിയാവാന്‍ അതിയായ താല്‍പര്യമുള്ളതായി ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ ഭീമന്മാരായ ആലിബാബയുടെ തലവന്‍ ജാക്ക് മാ. പ്രധാനമന്ത്രിയുടെ ചൈനാ സന്ദര്‍ശനവേളയിലാണ് ജാക്ക് മാ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനായി താല്പര്യമറിയിച്ചത്.

നേരത്തെ പേ ടി എമ്മിന്റെ 25 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയാണ് ആലിബാബ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ബിസിനസ് രംഗത്ത് ചുവടുറപ്പിച്ചത്. ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ നിക്ഷേപ സാധ്യതകളെ കുറിച്ചു പഠിക്കാന്‍ ഗോള്‍ഡ്മാന്‍ സാച്ച്, സിറ്റി ഗ്രൂപ്പ്, ബാങ്ക് ഓഫ് മെറില്‍ ലിഞ്ച് എന്നീ മൂന്ന് അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം ഇതിനോടകം തന്നെ കമ്പനി തേടിക്കഴിഞ്ഞു.

മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാവാന്‍ ആലിബാബ സന്നദ്ധത അറിയിച്ചതോടെ രാജ്യത്ത് വലിയ അളവിലുള്ള നിക്ഷേപസാധ്യതയാണ് തുറക്കപ്പെടുന്നത്. മുന്‍നിര മൊബൈല്‍ നിര്‍മ്മാതക്കളായ മൈക്രോമാക്‌സിന്റെ 20 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞു. ഡല്‍ഹി ആസ്ഥാനമായി സമാനമായ ബിസിനസ് ചെയ്തുവരുന്ന സ്‌നാപ് ഡീലിന്റെ ഓഹരികള്‍ കമ്പനി വാങ്ങാനൊരുങ്ങുന്നതായും വാര്‍ത്തകളുണ്ട്. ഓണ്‍ലൈന്‍ ബിസിനസിനു പുറമെ മറ്റു ലോജിസ്റ്റിക് ബിസിനസിലേക്കും കമ്പനി ചുവടുമാറ്റുന്നതായാണ് വിവരം.

Scroll To Top